ഇറ്റലിയിലെ മിലാനിൽ നിന്നും ന്യൂഡൽഹിലേക്കുള്ള എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കി...

ഇറ്റലിയിലെ മിലാനിൽ നിന്നും ന്യൂഡൽഹിലേക്കുള്ള എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കി. വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി ഒന്പതിന് പുറപ്പെടുന്ന എഐ 138 സർവീസാണ് റദ്ദാക്കിയത്.
ദീപാവലി അവധിക്ക് നാട്ടിലേക്ക് വരാനൊരുങ്ങിയ നൂറോളം യാത്രക്കാർ പ്രതിസന്ധിയിലായി. യാത്രക്കായി ചൊവ്വാഴ്ച മറ്റൊരു വിമാനം സജ്ജീകരിച്ച് നൽകാമെന്ന് അറിയിച്ചതായി യാത്രക്കാർ. യാത്ര മുടങ്ങിയവരിൽ വിസാകാലയളവ് പൂർത്തിയായവരും ഉൾപ്പെടുന്നു.
"
https://www.facebook.com/Malayalivartha