ഡേടൈം എമ്മി പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററായ ഡേവിഡ് അറ്റൻബറോ

ഡേടൈം എമ്മി പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററായ ഡേവിഡ് അറ്റൻബറോ.
നെറ്റ്ഫ്ലിക്സിന്റെ "സീക്രട്ട് ലൈവ്സ് ഓഫ് ഒറാങ്ങ് ഉട്ടാൻസിന്റെ" അവതാരകനാണ് ഡേവിഡ്. ഇതിനാണ് പുരസ്കാരം കിട്ടിയത്. അമേരിക്കൻ നടൻ ഡിക്ക് വാൻ ഡൈക്കിന്റെ ഏറ്റവും പ്രായം കൂടിയ ഡേടൈം എമ്മി ജേതാവ് എന്ന റെക്കോർഡാണ് 99കാരനായ ഡേവിഡ് ആറ്റൻബറോ തകർത്തത്.
എഴുത്തുകാരൻ, അവതാരകൻ, ആഖ്യാതാവ് എന്നീ നിലകളിലുള്ള കരിയർ എട്ട് പതിറ്റാണ്ട് പിന്നീടുമ്പോഴാണ് അറ്റൻബറോയെ തേടി എമ്മി പുരസ്കാരമെത്തുന്നത്. 2024-ൽ "ഡേയ്‌സ് ഓഫ് ഔർ ലൈവ്‌സ്" എന്ന ഡേ ടൈം നാടക പരമ്പരയിൽ അവതാരകനായി പുരസ്‌കാരം നേടുമ്പോൾ വാൻ ഡൈക്കിന് 98 വയസായിരുന്നു.
സീക്രട്ട് ലൈവ്സ് ഓഫ് ഒറാങ്ങ് ഉട്ടാൻസ് ആകെ മൂന്ന് പുരസ്കാരങ്ങൾ നേടി. ഡേടൈം ടെലിവിഷൻ പ്രോഗ്രാമിംഗിലെ മികവിന് ന്യൂയോർക്ക് ആസ്ഥാനമായുള്ള നാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ ആർട്സ് ആൻഡ് സയൻസസ് നൽകുന്ന പുരസ്കാരമാണ് ഡേടൈം എമ്മി.
നാച്ചുറലിസ്റ്റും ബ്രോഡ്കാസ്റ്ററുമായ ഡേവിഡ് അറ്റൻബറോയാണ് ബിബിസിയിലെ ലൈഫ് കളക്ഷൻ എഴുതി അവതരിപ്പിച്ചത്. വൈൽഡ് ലൈഫ് ചലച്ചിത്ര നിർമാണ് രംഗത്ത് ഡേവിഡ് അറ്റൻബറോ നൽകിയ സംഭാവനകൾ നിരവധിയാണ്.
കാലിഫോർണിയയിലെ പസഡെന സിവിക് ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച രാത്രി നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
"
https://www.facebook.com/Malayalivartha