പാകിസ്താനിലെ പ്രമുഖ മോഡലും ജനപ്രിയ ടിക് ടോക്കറുമായ റൊമൈസ സയീദ് വാഹനാപകടത്തിൽ മരിച്ചു...

പാകിസ്താനിലെ പ്രമുഖ മോഡലും ജനപ്രിയ ടിക് ടോക്കറുമായ റൊമൈസ സയീദ് വാഹനാപകടത്തിൽ മരിച്ചു. ഫൈസലാബാദിന് സമീപം ഉണ്ടായ വാഹനാപകടത്തെ തുടർന്നാണ് റൊമൈസ മരിച്ചതെന്ന് വിവിധ പാകിസ്താൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകളുണ്ട്
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉണ്ടായ അപകടത്തിൽ മോഡലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടായിരുന്നു. അടുത്തുള്ള ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ വ്യാഴാഴ്ച അവർ മരണത്തിന് കീഴടങ്ങി. റൊമൈസയുടെ വിയോഗം ആരാധകരെയും ഫാഷൻ സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.
അതേസമയം പാകിസ്താനിലെ ഫാഷൻ വ്യവസായത്തിലെ വാഗ്ദാനങ്ങളിൽ ഒരാളായി കണക്കാക്കപ്പെട്ട വ്യക്തിയായിരുന്നു റൊമൈസ. ആകർഷകമായുള്ള വ്യക്തിത്വം കാരണം അവർ ഫാഷൻ ഷോകളിൽ വേറിട്ടു നിന്നു. ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും ആയിരക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha