ഫോണ്‍ ചോര്‍ത്തല്‍; സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ഫോണ്‍ ചോര്‍ത്തല്‍ വിവാദം അമേരിക്കയെ തളര്‍ത്തുന്നു. പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ എന്‍.എസ്.എയുടെ ചാരപ്രവര്‍ത്തനത്തെ കുറിച്ച് സമ്പൂര്‍ണ അവലോകന റിപ്പോര്‍ട്ട് സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി ആവശ്യപ്പെട്ടു. അതേസമയം ഫോണ്‍ ചോര്‍ത്തുന്ന കാര്യം പ്രസിഡന്റിന് അറിവുള്ളതാണോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ബരാക് ഒബാമ തയ്യാറായില്ല. വിവാദം അമേരിക്കയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് വ്യക്തമായ ഉത്തരം നല്‍കാന്‍ ഒബാമ തയ്യാറാകാതിരിക്കുന്നത്.
അമേരിക്കയുടെ നടപടിക്കെതിരെ പ്രമുഖ രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. പരസ്‌പര ധാരണക്കും വിശ്വാസത്തിനും കോട്ടം തട്ടുന്ന തരത്തിലുള്ള നടപടിയാണ് അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി പ്രതികരിച്ചു.
ജര്‍മ്മന്‍ ചാന്‍സിലര്‍ ആഞ്ചേല മെര്‍ക്കല്‍ അടക്കം വിവിധ രാജ്യങ്ങളിലെ നേതാക്കളുടെ ഫോണ്‍ അമേരിക്ക ചോര്‍ത്തി എന്നതാണ് ആരോപണം. മുന്‍ എന്‍.എസ്.എ ഉദ്യോഗസ്ഥനായ എഡ്വേര്‍ഡ് സ്‌നോഡനാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.
https://www.facebook.com/Malayalivartha


























