ചായക്കാശിനെ ചൊല്ലി തര്‍ക്കം; പോലീസുകാരന്‍ കടക്കാരനെ വെടിവച്ചു കൊന്നു

ഈജിപ്തില്‍ ചായക്കാശിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പോലീസുകാരന്‍ ചായക്കടക്കാരനെ വെടിവച്ചു കൊന്നു. വെടിവയ്പ്പില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കയ്‌റോയിലെ റെഹാബിലാണ് സംഭവം. ചായക്കാശിനെ ചൊല്ലി മൂന്നു പോലീസുകാരും കടക്കാരനും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ പോലീസുകാരില്‍ ഒരാള്‍ തോക്കെടുക്കുകയും കടക്കാരനുനേരെ വെടിയുതിര്‍ക്കുകയും ആയിരുന്നെന്ന് ന്യൂ കയ്‌റോയിലെ ജില്ലാ പോലീസ് മേധാവി ഹെഷാം അമര്‍ പറഞ്ഞു.
സംഭവത്തില്‍ രോക്ഷാകുലരായ പ്രദേശവാസികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രതിഷേധക്കാര്‍ നിരവധി പോലീസ് വാഹനങ്ങള്‍ തല്ലിതകര്‍ത്തു. ഇതിനിടെ പോലീസുകാരന്‍ അറസ്റ്റിലായിട്ടും ആളുകളുടെ രോഷം കെട്ടടങ്ങിയില്ല. അറസ്റ്റിലായ പോലീസുകാരനെ വിട്ടുതരണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha