ഇന്ന് പൂർണ ചന്ദ്രഗ്രഹണം; കേരളത്തില്‍ ഗ്രഹണം ഭാഗികം; ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും മറയ്‌ക്കുന്ന അപൂർവ പ്രതിഭാസം

ആകാശത്ത് ദൃശ്യ വിസ്മയം തീർത്തു ഇന്ന് പൂർണ ചന്ദ്രഗ്രഹണം. ഇന്ത്യയുൾപ്പെടെയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി രാജ്യങ്ങളിലായി പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും. സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി കൃത്യമായി ഒരു നേർരേഖയിൽ വരും . ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും മറയ്‌ക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ഈ ചന്ദ്രഗ്രഹണം.
സൂര്യപ്രകാശം നേരിട്ട് ചന്ദ്രനിൽ പതിക്കില്ല. ഭൂമി അത് തടയുന്നതിനാലാണ് ഈ പ്രതിഭാസമുണ്ടാകുന്നത് . ചന്ദ്രന്‍ വലത്തുനിന്ന് ഭൂമിയുടെ നിഴലിലൂടെ കടന്നുപോകും. അപ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഗ്രഹണ സമയത്ത് ചന്ദ്രന്‍ ചിങ്ങരാശിയിലായിരിക്കും.
ഭാരതത്തില്‍ പശ്ചിമ ബംഗാള്‍, ത്രിപുര, മിസോറാം, മേഘാലയ, മണിപ്പൂര്‍, അസം, അരുണാചല്‍ പ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ പൂര്‍ണചന്ദ്രഗ്രഹണം ദൃശ്യമാവും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ വൈകിട്ട് 5.18 മുതല്‍ 5.32 വരെയാണ് ചന്ദ്രന്‍ ഭൂമിയുടെ നിഴലാല്‍ പൂര്‍ണമായി മറയ്‌ക്കപ്പെടുന്നത്.
കേരളത്തില്‍ ഗ്രഹണം ഭാഗികമാണ്. ഒബ്‌സര്‍വേറ്ററിയുടെ കണക്കനുസരിച്ച് വൈകിട്ട് 6.30 മുതല്‍ 7.53 വരെയാണ് കേരളത്തില്‍ ഗ്രഹണം. എന്നാല്‍ പഞ്ചാംഗപ്രകാരം ഈ സമയത്തില്‍ വ്യത്യാസമുണ്ട്. ഗ്രഹണത്തിനു സന്ധ്യാസ്പര്‍ശമുള്ളതിനാല്‍ ഇത് കേരളത്തില്‍ ആചരണീയമാണ്.
https://www.facebook.com/Malayalivartha
























