പ്ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

ബാലരാമപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടക്കേവിള ഒറ്റപ്പനവിള ശ്രീഉത്രം വീട്ടില്‍ രാജന്‍ചന്ദ്രിക ദമ്പതികളുടെ ഇളയമകള്‍ സനൂജ രാജനെയാണ് (17) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. നെല്ലിമൂട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് സനൂജ. അമ്മയുടെ സഹോദരിയും പൊങ്കാലയ്ക്കായി പോയതിനാല്‍ കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. കുട്ടിയുടെ അച്ഛന്‍ വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ സനൂജയെ കണ്ടെത്തുന്നത്.
https://www.facebook.com/Malayalivartha
























