Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളർ

04 MARCH 2026 09:45 AM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

മലയാളികളെ ഒരുപോലെ ആശങ്കപ്പെടുത്തുന്നതാണ് ഇറാന്‍ ഇസ്രേയല്‍ യുദ്ധം. ഏറ്റവും അവസാനം ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഇറാൻ്റെ ആക്രമണം. ഡ്രോൺ ആക്രമണത്തിൽ കോൺസുലേറ്റിന് സമീപത്ത് ചെറിയ തോതിൽ തീപിടിത്തമുണ്ടായതായാണ് റിപ്പോർട്ട്. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ദുബായ് സിവിൽ ഡിഫൻസ് വിഭാഗം തീ അണച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.

ആക്രമണം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ ദുബായ് എമർജൻസി ടീമുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. വൻ ദുരന്തം ഒഴിവാക്കാൻ അതിവേഗത്തിലുള്ള ഇടപെടലിലൂടെ സാധിച്ചതായി അധികൃതർ വ്യക്തമാക്കി. ഡ്രോൺ ആക്രമണത്തിലാണ് തീപിടിത്തമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർക്കോ ഉദ്യോഗസ്ഥർക്കോ പരിക്കേറ്റതായി വിവരമില്ല. ദുബായ് മീഡിയ ഓഫീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് വിവരം പുറത്തുവിട്ടത്. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

അതേസമയം സോവിയറ്റ് യൂണിയൻ്റെ പതനത്തിന് ശേഷം പിറന്ന 21ാം നൂറ്റാണ്ട് ആദ്യപാദം പിന്നിടുമ്പോൾ അമേരിക്ക കോടികൾ ചെലവാക്കി ആക്രമിച്ചത് 10 രാജ്യങ്ങളെ. 2001 ന് ശേഷം 2026 ൽ ഇറാനിൽ വരെ എത്തിനിൽക്കുന്ന ആക്രമണങ്ങളുടെ നീണ്ട പട്ടികയാണ് അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ പുറത്തുവിട്ടത്. മാറി മാറി അധികാരത്തിലേറിയ നാല് പ്രസിഡൻ്റുമാരുടെ കാലയളവിലാണ് അമേരിക്ക ഈ ആക്രമണങ്ങൾ നടത്തിയതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

അഫ്ഗാനിസ്ഥാൻ, ഇറാഖ്, യെമൻ, പാകിസ്ഥാൻ, സൊമാലിയ, ലിബിയ, സിറിയ, വെനിസ്വേല, നൈജീരിയ, ഇറാൻ എന്നീ രാജ്യങ്ങളിലാണ് അമേരിക്ക പ്രധാനമായും സൈനിക ആക്രമണങ്ങൾ നടത്തിയത്. ഇതിൽ ഡ്രോൺ ആക്രമണങ്ങൾ മുതൽ വൻ സൈനിക ശേഷി ഉപയോഗിച്ച് നടത്തിയ അധിനിവേശം വരെയുണ്ട്. ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ 'വാട്‌സൺ ഇൻസ്റ്റിറ്റ്യൂട്ട്' നടത്തിയ പഠനമനുസരിച്ച്, ഈ യുദ്ധങ്ങളിൽ നേരിട്ടുള്ള ആക്രമണങ്ങളിലൂടെ 9,40,000 പേർ കൊല്ലപ്പെട്ടു. ആക്രമണങ്ങൾക്ക് ശേഷമുണ്ടായ കൊടുംപട്ടിണിയും, ചികിത്സ ലഭിക്കാതെയും ഗുരുതര രോഗം ബാധിച്ചുമുള്ള മരണങ്ങൾ കൂടി കണക്കാക്കുമ്പോൾ ആകെ മരണസംഖ്യ 45 ലക്ഷത്തിനും 47 ലക്ഷത്തിനും ഇടയിലാണ്.

കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ യുദ്ധങ്ങൾക്കായി അമേരിക്ക ഏകദേശം 5.8 ട്രില്യൺ ഡോളർ ചിലവാക്കി. ഈ യുദ്ധങ്ങളിൽ പങ്കെടുത്ത സൈനികരുടെ ചികിത്സയ്ക്കും മറ്റ് ആനുകൂല്യങ്ങൾക്കുമായി 2.2 ട്രില്യൺ ഡോളർ കൂടി ചിലവ് പ്രതീക്ഷിക്കുന്നു. ഇതോടെ ആക്രമണങ്ങളുടെ പേരിൽ അമേരിക്കയുടെ ആകെ ചിലവ് എട്ട് ലക്ഷം കോടി ഡോളറാണ്. 2026-ന്റെ തുടക്കത്തിൽ ഇറാനുനേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണങ്ങൾ പശ്ചിമേഷ്യയിൽ വീണ്ടും വലിയ യുദ്ധഭീതി ഉയർത്തിയിരിക്കുന്നതിനിടെയാണ് ഈ കണക്കുകൾ പുറത്തുവരുന്നത്. ഭീകരവാദം തുടച്ചുനീക്കാനെന്ന പേരിൽ അമേരിക്ക നടത്തിയ സൈനിക നീക്കങ്ങൾ പല രാജ്യങ്ങളിലും കടുത്ത രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണമായി. ഇതിലൂടെ ലക്ഷക്കണക്കിന് അഭയാർത്ഥികൾ ഈ രാജ്യങ്ങളിൽ സൃഷ്ടിക്കപ്പെട്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം ഇറാന്റെ തന്ത്രപ്രധാനമായ ബുഷെഹർ വിമാനത്താവളത്തിന് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ ഒരു യാത്രാവിമാനം തകർന്നെന്ന് ഇറാൻ മാധ്യമങ്ങൾ. വിമാനം തകർന്നതിന്റെ ദൃശ്യങ്ങൾ ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടു. യുദ്ധസാഹചര്യത്തിൽ ഇറാന്റെ വ്യോമപാത നേരത്തെ തന്നെ അടയ്ക്കുകയും പാസഞ്ചർ സർവീസുകൾ നിർത്തിവെക്കുകയും ചെയ്തതിനാൽ വിമാനത്തിനുള്ളിൽ യാത്രക്കാർ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിമാനത്താവളത്തിലെ റൺവേയ്ക്കും മറ്റ് സാങ്കേതിക വിഭാഗങ്ങൾക്കും ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് ഇറാൻ മാധ്യമങ്ങൾ പറയുന്നത്. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിമാനത്തിൽ യാത്രക്കാർ ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങളും ഇറാൻ മാധ്യമങ്ങൾ പങ്കുവച്ചിട്ടില്ല. അതേസമയം അതീവ സുരക്ഷാ മേഖലയായ ബുഷെഹറിനെ ലക്ഷ്യമിട്ടുള്ള ഈ നീക്കം മേഖലയിലെ സംഘർഷം കൂടുതൽ വഷളാക്കിയിരിക്കുകയാണ്.

അതേസമയം ആയത്തുള്ള അലി ഖമനേയിയുടെ പകരക്കാരനായി പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി ഇറാൻ നേതാക്കൾ നടത്തിയ യോഗത്തിനിടെ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഇറാനിലെ പ്രമുഖ നേതാക്കൾ യോഗം ചേർന്ന ക്യൂമിലെ കെട്ടിടം വ്യോമാക്രമണത്തിൽ തകർത്തെന്നാണ് ഇസ്രായേലിന്‍റെ അവകാശവാദം. അമേരിക്കൻ - ഇസ്രയേൽ സംയുക്താക്രമണത്തിൽ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ പിൻഗാമിയെ നിശ്ചയിക്കാനായി ഇന്ന് അതീവ രഹസ്യമായ ചർച്ചകൾ പുരോഗമിക്കവെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ പറയുന്നത്. ഇറാനിലെ മതനേതാക്കളും ഭരണകർത്താക്കളും ഉൾപ്പെടുന്ന വിദഗ്ധ സമിതിയുടെ സുപ്രധാന കേന്ദ്രം ആക്രമണത്തിൽ തകർന്നെന്നും ഇസ്രയേൽ അവകാശപ്പെട്ടു. എന്നാൽ ഈ അവകാശവാദം ഇറാൻ തള്ളിക്കളഞ്ഞു. ഇസ്രയേൽ തകർത്തു എന്നവകാശപ്പെടുന്നത് പഴയ കെട്ടിടമാണെന്നും ഇവിടെയല്ല പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി യോഗം ചേരുന്നതെന്നും ഇറാൻ പ്രതികരിച്ചു.

പശ്ചിമേഷ്യയിൽ പടരുന്ന യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇറാൻ ആണവായുധം നിർമ്മിക്കുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ അത്തരമൊരു നീക്കം നടത്തുന്നില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വ്യക്തമാക്കി. മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ അമേരിക്ക മുൻകൈയെടുത്ത് ചർച്ചകൾക്ക് വഴിതുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധം ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ പരിഹാരം സാധ്യമാകൂ എന്നും റഷ്യ മുന്നറിയിപ്പ് നൽകി. നേരത്തെ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയും രംഗത്തെത്തിയിരുന്നു. ഒരു കോടി ഇന്ത്യക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സംഘർഷത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഇന്ത്യ പുതിയ പ്രസ്താവനയും പുറത്തിറക്കി.

ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയെ വധിക്കാൻ ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദും അമേരിക്കൻ താരസംഘടനയായ സിഐഎയും നടത്തിയത് ലോകം കണ്ട ഏറ്റവും വലിയ രഹസ്യാന്വേഷണ നീക്കമെന്ന് റിപ്പോർട്ട്. ടെഹ്‌റാനിലെ ട്രാഫിക് ക്യാമറകൾ മുതൽ മൊബൈൽ ടവറുകൾ വരെ നിയന്ത്രിച്ചാണ് ഇസ്രയേൽ ഈ ദൗത്യം നടപ്പിലാക്കിയതെന്ന് ബ്രിട്ടീഷ് മാധ്യമമായ ഫിനാൻഷ്യൽ ടൈംസ് വെളിപ്പെടുത്തുന്നു.

വർഷങ്ങളായി ടെഹ്‌റാനിലെ മിക്ക ട്രാഫിക് ക്യാമറകളും ഇസ്രയേൽ ഹാക്ക് ചെയ്തിരിക്കുകയായിരുന്നു. ഖമനേയിയുടെ വസതി സ്ഥിതി ചെയ്യുന്ന പാസ്ചർ സ്ട്രീറ്റിലെ ചലനങ്ങൾ ഇസ്രയേൽ തത്സമയം നിരീക്ഷിച്ചിരുന്നു. ക്യാമറ വഴി ഇവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സമയം, അവർ സഞ്ചരിക്കുന്ന വഴികൾ, ആർക്കാണ് അവർ സംരക്ഷണം നൽകുന്നത് തുടങ്ങിയ വിവരങ്ങൾ ഇസ്രയേൽ ശേഖരിച്ചു. 'പാറ്റേൺ ഓഫ് ലൈഫ്' എന്നറിയപ്പെടുന്ന ഈ രഹസ്യാന്വേഷണ രീതിയിലൂടെ ഖമനേയി എപ്പോൾ ഓഫീസിലെത്തുമെന്ന് കൃത്യമായി മനസിലാക്കാൻ ഇവർക്ക് സാധിച്ചു. ശനിയാഴ്ച രാവിലെ ഖമനേയിയുടെ വസതിയിൽ ഒരു നിർണ്ണായക യോഗം നടക്കുന്നുണ്ടെന്ന് ഇസ്രയേൽ കണ്ടെത്തി. ഇതോടെ നിശ്ചയിച്ചതിലും നേരത്തെ ആക്രമണം നടത്താൻ ഇസ്രയേലും അമേരിക്കയും തീരുമാനിക്കുകയായിരുന്നു.

ആക്രമണത്തിന് തൊട്ടുമുമ്പ് പാസ്ചർ സ്ട്രീറ്റിന് ചുറ്റുമുള്ള പന്ത്രണ്ടോളം മൊബൈൽ ടവറുകൾ ഇസ്രയേൽ പ്രവർത്തനരഹിതമാക്കി. ഖമേനിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് കോളുകൾ ലഭിക്കാതിരിക്കാനായിരുന്നു ഈ നീക്കം.1000 കിലോമീറ്റർ അകലെ നിന്ന് പോലും ഒരു ഡൈനിംഗ് ടേബിളിന്റെ അത്രയും ചെറിയ ലക്ഷ്യത്തിലേക്ക് കൃത്യമായി പതിക്കുന്ന 'സ്പാരോ' മിസൈലുകളാണ് ഇസ്രയേൽ ഉപയോഗിച്ചത്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് കണ്ടെത്താൻ കഴിയുന്നതിനും അപ്പുറമായിരുന്നു മിസൈലുകളുടെ വേഗത. ഖമേനിയുടെ മരണത്തോടെ ഇറാൻ തിരിച്ചടിക്കാൻ തുടങ്ങിയതോടെ ഗൾഫ് രാജ്യങ്ങൾ പ്രതിസന്ധിയിലാണ്.

ഇറാൻ- ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് യാത്രാ നിയന്ത്രണങ്ങളടക്കം പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിൽ കൂടുതൽ സർവ്വീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ. മസ്ക്കറ്റ്, ജിദ്ദ, മദീന, യുഎഇ എന്നിവിടങ്ങളിലേക്ക് സാഹചര്യം അനുസരിച്ച് സർവ്വീസുകൾ ഉണ്ടാകുമെന്ന് ഇൻഡിഗോ അറിയിച്ചു. ഇന്നലെ യുഎഇയിൽ നിന്നും ഒമാനിലേക്ക് ബസ് സർവീസുകൾ ആരംഭിച്ചിരുന്നു. ഷാർജയിൽ നിന്നും മസ്കറ്റ് വിമാനത്താവളത്തിലേക്കാണ് സർവീസ് നടത്തുന്നത്. പ്രവാസി യാത്രക്കാർക്ക് ഇനി ഒമാൻ വഴിയും നാട്ടിലെത്താമെന്ന് പ്രഖ്യാപനം പ്രവാസികൾക്ക് ഏറെ ആശ്വാസമായിരുന്നു.

നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസും പ്രഖ്യാപിച്ചിരുന്നു. കൊച്ചിയും കോഴിക്കോടുമടക്കം 6 ഇന്ത്യൻ വിമാനത്താവളങ്ങളിലേക്കടക്കമുള്ള സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കുന്നത്. മസ്‌കറ്റിൽ നിന്ന് കൊച്ചി, കോഴിക്കോട്, ഡൽഹി, മുംബൈ, മംഗളൂരു, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് നാളെ (മാർച്ച് 3) മുതൽ സർവീസുകൾ നടത്തുമെന്ന് അറിയിച്ചിരുന്നു.

അതേ സമയം, പശ്ചിമേഷ്യയിൽ അതിവേഗം പടരുന്ന സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. യുദ്ധം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് ഗൾഫ് മേഖലയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമായ വ്യാപാര, ഊർജ്ജ പാതകളെ തടസ്സപ്പെടുത്തുമെന്നും ഇന്ത്യ വിശദമാക്കി. ഫെബ്രുവരി 28ന് ഇറാന് നേരെ യുഎസും ഇസ്രയേലും ആക്രമണം തുടങ്ങിയതോടെയാണ് മേഖലയിൽ സ്ഥിതി വഷളായത്. ഇതിന് പിന്നാലെ ഇറാൻ തിരിച്ചടിക്കുകയും ചെയ്തു. ചൊവ്വാഴ്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ സാഹചര്യം കൂടുതൽ വഷളായതായി പറയുന്നു.

ഇറാനിലെ ഏറ്റവും തന്ത്രപ്രധാനമായ ആണവനിലയമായ നാറ്റൻസിൽ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ). ആണവ വികിരണമില്ലെന്ന് ഏജൻസി വ്യക്തമാക്കി. അതേസമയം, ഇറാന്റെ പ്രത്യാക്രമണം തുടരുകയാണ്. ദീർഘദൂര മിസൈലുകൾ ഉപയോ​ഗിച്ചും ആക്രമണം നടത്തുകയാണ്. ഖദ്ർ, ഇമാദ് മിസൈലുകളാണ് ഉപയോ​ഗിച്ചത്.

യുഎസ്, ഇറാൻ സംയുക്ത സൈനിക നീക്കങ്ങളുടെ ഭാ​ഗമായാണ് നാറ്റൻസിലേക്ക് ആക്രമണം നടത്തിയത്. ഞായറാഴ്ചയാണ് നാറ്റൻസ് ആണവകേന്ദ്രത്തിന് നേരേ ആക്രമണമുണ്ടായതെന്നാണ് ഇറാൻ അറിയിച്ചത്. ഇക്കാര്യം ഇപ്പോൾ ഐഎഇഎ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിൽ തകർന്ന ആണവ കേന്ദ്രം പൂർണ്ണമായും പുനർനിർമാണം നടത്തുമെന്നും ശക്തമായി തിരിച്ചുവരുമെന്നുമായിരുന്നു ഇറാൻ്റെ പ്രതികരണം. അതേസമയം, നാറ്റൻസ് ആക്രമണത്തിൽ ഐഎഇഎ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആണവ നിലയങ്ങൾ ആക്രമിച്ചാൽ ആണവ വികിരണങ്ങൾ അന്തരീക്ഷത്തിൽ കലരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഐഎഇഎ ഡയറക്ടർ പറഞ്ഞിരുന്നത്. എന്നാലിപ്പോൾ നാറ്റൻസിൽ ആണവ വികിരണമില്ലെന്ന് ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (24 minutes ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (35 minutes ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (1 hour ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (1 hour ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (1 hour ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (2 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (2 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (3 hours ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (3 hours ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (3 hours ago)

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...  (3 hours ago)

വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 19 വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ പ​ട്ടി​ക​യി​ൽ​ നി​ന്ന് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ  (3 hours ago)

Malayali Vartha Recommends