വിദേശികളായ പുരുഷന്മാരെ പ്രണയിക്കരുതെന്ന് സര്‍ക്കാരിന്റെ മുന്നറിയിപ്പ്

വിദേശികളായ പുരുഷന്മാരെ പ്രണയിക്കരുതെന്ന് യുവതികള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചൈനീസ് സര്‍ക്കാരാണ് പുതിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിദേശികളായ പുരുഷന്മാരുമായി പ്രണയത്തിലാവുകയും വിവാഹ ബന്ധം സ്ഥാപിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകള്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
ഡെയിഞ്ചറസ് ലവ് എന്ന തലക്കെട്ടോടെ ദേശീയ സുരക്ഷ വിദ്യഭ്യാസ ദിനത്തിലാണ് ചൈന ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിദേശികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകളെ പ്രണയം നടിച്ച് വശീകരിച്ച് സര്‍ക്കാരിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ പുതിയ മുന്നറിയിപ്പ്.
സിയാവോ ലീ എന്ന യുവതിയുടെ കഥയിലൂടെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിയാവോ ലീ എന്ന യുവതി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്നു. ഒരു അത്താഴ വിരുന്നിനിടെ കണ്ടുമുട്ടിയ വിദേശിയുമായി സിയാവേ പ്രണയത്തിലായി. എന്നാല്‍ ഇയാള്‍ യഥാര്‍ത്ഥത്തില്‍ വിദേശ ചാരനായിരുന്നു. സിയാവോയെ പ്രണയിച്ച് വശത്താക്കിയ ഇയാള്‍ സര്‍ക്കാരിന്റെ വിവരങ്ങള്‍ അടങ്ങിയ ഫയല്‍ ചോര്‍ത്തിയെടുത്തു. ഒടുവില്‍ ഇരുവരും പോലീസ് പിടിയിലായി. ഈ വിവരങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ ചൈനയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ അറിയിപ്പ് ബോര്‍ഡുകളില്‍ പതിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha