പ്രമുഖ പോപ്പ് ഗായകനായ പ്രിന്‍സ് റോജേഴ്‌സ് വസതിയിലെ ലിഫ്റ്റിനുള്ളില്‍ മരിച്ച നിലയില്‍

പ്രമുഖ പോപ്പ് ഗായകനായ പ്രിന്‍സ് റോജേഴ്‌സ് നെല്‍സണിന്റെ മൃതദേഹം പാര്‍ക്ക് എസ്‌റ്റേറ്റിലുള്ള വസതിയിലെ അദ്ദേഹത്തിന്റെ ലിഫ്റ്റിനുള്ളില്‍ കണ്ടെത്തി. വൈദ്യസഹായം അഭ്യര്‍ഥിച്ച് 9.43ന് പ്രിന്‍സിന്റെ വസതിയില്‍ നിന്ന് എമര്‍ജന്‍സി നമ്പരിലേക്ക് കോള്‍ പോയതായി കണ്ടെത്തിയിട്ടുണ്ട്. 10.07 നാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ലോകമെമ്പാടും വന്‍ ആരാധകരുള്ള ഗായകനാണ് പ്രിന്‍സ്. 1958ല്‍ ജനിച്ച പ്രിന്‍സ് യൗവ്വനകാലത്ത് തന്നെ പ്രശസ്തനായി. ഗായകന്‍, ഗാനരചയിതാവ്, മള്‍ട്ടിഇന്‍സ്ട്രുമെന്റലിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനാണ്. 1980കളില്‍ പുറത്തിറങ്ങിയ 1999, പര്‍പ്പിള്‍ റെയ്ന്‍ തുടങ്ങിയയാണ് ശ്രദ്ധേയ ആല്‍ബങ്ങള്‍.
പര്‍പ്പിള്‍ റെയ്‌നിന്റെ 1.3 കോടി കോപ്പികളാണ് ലോകമെമ്പാടും വിറ്റഴിഞ്ഞത്. പ്രിന്‍സിന്റെ മരണ വിവരമറിഞ്ഞ് നൂറുകണക്കിന് ആരാധകര്‍ അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ തടിച്ചുകൂടുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha