ബജ്രന്ഗീ ഭായിജാന്‍ സംവിധായകന് നേരെ കറാച്ചിയില്‍ ചെരുപ്പേറ്

ബജ്രന്ഗീ ഭായീജാന്‍, ഫാന്റം,ഏക് ഥാ റ്റൈഗെര്‍ എന്നീ സിനിമകളുടെ സംവിധായകനായ കബീര്‍ ഖാന് നേരെ കറാച്ചി എയര്‍പോര്‍ട്ടില്‍ പാക്കിസ്ഥാന്കാരിലെ ചിലരുടെ ചെരുപ്പേറും മുദ്രാവാക്യം വിളിയും, ഒരു കോണ്‍ഫെറന്‍സില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് കബീര്‍ ഖാന്‍ കറാച്ചിയിലെ ജിന്നാഹ് എയര്‍പോര്‍ട്ടില്‍ എത്തിയത്.എത്തിയ ഉടന്‍ തന്നെ ഒരു സംഘം ആള്‍ക്കാര്‍ കബീറിനെ വളയുകയും മുഖത്ത് ചെരുപ്പ് എറിയുകയും ചെയ്തു. പാക്കിസ്ഥാന്‍ വിരുദ്ധ സിനിമ സംവിധാനം ചെയ്തു എന്നും തങ്ങള്‍ക്ക് വലിയ നാണക്കേട് ഉണ്ടാക്കി എന്നും അവര്‍ മുദ്രാവാക്യം വിളിച്ചു. എന്തുകൊണ്ട് ഇന്ത്യയിലെ ചാരസംഘടനയായ 'റോ' യെക്കുറിച്ച് സിനിമ നിര്‍മിക്കുന്നില്ല എന്നും ചിലര്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഫാന്റം, ഏക് ഥാ റ്റൈഗെര്‍ എന്നീ സിനിമകള്‍ പാക്കിസ്ഥാനില്‍ നിരോധിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha