കംപ്യൂട്ടര്‍ ഗെയിം കളിക്കിടെ ശല്യപ്പെടുത്തിയതിന് മകളെ കൊന്ന പിതാവിന് തൂക്കുകയര്‍

കംപ്യൂട്ടര്‍ ഗെയിം കളിക്കിടെ ശല്യപ്പെടുത്തിയെന്നാരോപിച്ച് രണ്ട് വയസുകാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊന്ന പിതാവിന് വധശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12-ന് അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം നടന്നത്. 31 വയസുകാരനായ മിഖായേല്‍ ആന്റണിയാണ് പ്രതി.
മിഖായേല്‍ ആന്റണി കംപ്യൂട്ടര്‍ ഗെയിം കളിച്ചു കൊണ്ടിരിക്കെ മകള്‍ എല്ലി സാന്റേഴ്‌സ് ഇയാളുടെ ശ്രദ്ധ തെറ്റിച്ചതില്‍ പ്രകോപിതനായ പ്രതി കുട്ടിയെ നിരവധി തവണ അടിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്.
പിന്നീട് ഇയാളുടെ അഞ്ചു വയസുകാരനായ മകനാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സമയം വീട്ടില്‍ ഇല്ലാതിരുന്ന പെണ്‍കുട്ടിയുടെ മാതാവ് തിരിച്ചെത്തുമ്പോള്‍ കുട്ടി ഉറങ്ങുകയാണെന്നാണ് പ്രതി പറഞ്ഞത്.
എന്നാല്‍ കുട്ടിയുടെ ശ്വാസം നിലച്ചെന്ന് മനസിലാക്കിയ മാതാവ് മെഡിക്കല്‍ സഹായം ആവശ്യപ്പെട്ടു. പക്ഷേ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ നിരവധി പാടുകളുണ്ടായിരുന്നെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha