പരസ്യവരുമാനത്തിലൂടെ ഫെയ്‌സ്ബുക്കിന് മൂന്നിരട്ടി ലാഭം വര്‍ദ്ധിച്ചു

പരസ്യവരുമാനത്തില്‍ കുതിപ്പുണ്ടായതിനെതുടര്‍ന്ന് ഫെയ്‌സ്ബുക്കിന്റെ അറ്റദായം മൂന്ന് ഇരട്ടി വര്‍ദ്ധിച്ചു. 2016ലെ ആദ്യപാദഫലം പ്രകാരം 150 കോടി ഡോളറിന്റെ അറ്റദായമാണ് കമ്പനി നേടിയത്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 51.2 കോടി ഡോളറായിരുന്നു ലാഭം.ലാഭത്തിലില്‍ കുതിച്ചുചാട്ടമുണ്ടായതിനെതുടര്‍ന്ന് കമ്പനിയുടെ ഓഹരിവില ഒമ്പത് ശതമാനം ഉയര്‍ന്നു. ഒരു ഓഹരിക്ക് രണ്ട് സി ക്ലാസ് ഓഹരിവീതം നല്‍കാന്‍ കമ്പനി ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.മാര്‍ച്ചിലെ കണക്കുപ്രകാരം 109 കോടിപേരാണ് ദിനംപ്രതി ഫെയ്‌സ്്ബുക്ക് ഉപയോഗിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവിലേതിനെ അപേക്ഷിച്ച് 16 ശതമാനമാണ് വര്‍ധന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha