കാര്‍ ഓടിയ്ക്കുന്നതിനിടെ പിന്നിലിരുന്ന മൂന്നു വയസ്സുള്ള കുഞ്ഞ് അമ്മയെ വെടിവെച്ചു

അമേരിക്കയില്‍ കൈത്തോക്ക് കൊണ്ട് വീണ്ടും കൊലക്കളി. വാഷിങ്ങ്ടണിലാണ് സംഭവം നടന്നത്. ഇരുപത്തിയാറു വയസ്സുള്ള പാട്രിസ് െ്രെപസ് എന്നാ വീട്ടമ്മ തന്റെ കുഞ്ഞുമായി കാറില്‍ സഞ്ചരിക്കുകയായിരുന്നു. െ്രെഡവര്‍ സീറ്റിന്റെ പിന്നില്‍ കിടന്നിരുന്ന തോക്ക് മൂന്നു വയസുള്ള മകന്‍ കാണുകയും എടുത്ത് അബദ്ധത്തില്‍ വെടിവെയ്ക്കുകയും ചെയ്തു. പാട്രിസ് തല്‍ക്ഷണം തന്നെ മരിക്കുകയും ചെയ്തു. 40 കാലിബര്‍ തോക്ക് കൊണ്ടാണ് കുഞ്ഞ് അമ്മയെ വെടിവെച്ചത്. പാട്രിസിന്റെ കാര്‍ മോഷണം പോയതിനാല്‍ തങ്ങളുടെ സെക്യൂരിറ്റി ഗാര്ടിന്റെ കാറിലാണ് അവര്‍ സഞ്ചരിച്ചിരുന്നത്. സെക്യൂരിറ്റി ഗാര്‍ഡിന്റെ തോക്കാണ് കാറില്‍ ഉണ്ടായിരുന്നത്. ഇതേ സമയം തന്നെ മരിച്ച പാട്രിസിന്റെ മറ്റൊരു ഒരു വയസ്സായ കുഞ്ഞും കാറിന്റെ പിന്‍സീറ്റില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ മാസം ഫ്‌ലോറിഡയിലും സമാന സംഭവം നടന്നിരുന്നു. ആ അപകടത്തില്‍ നാല് വയസ്സുകാരനായ കുഞ്ഞ് തന്റെ അമ്മയെ അബദ്ധത്തില്‍ വെടിവെയ്ക്കുകയായിരുന്നു. തോക്കുകള്‍ കൊണ്ടുള്ള അപകടങ്ങളില്‍ ഏകദേശം മുപ്പതിനായിരം പേര്‍ ഓരോ വര്‍ഷവും അമേരിക്കയില്‍ മരിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha