ഭ്രൂണഹത്യ; യു.എസ് വനിതയ്ക്ക് 100 വര്‍ഷം ജയില്‍ ശിക്ഷ

ഭ്രൂണഹത്യ ചെയ്ത് ഇനിയും ജനിക്കാത്ത കുഞ്ഞിനെ കൊല ചെയ്ത വാഷിംഗ്ടന്നിലെ ടൈനല്‍ ലൈയിന്‍ എന്ന സ്ത്രീക്ക് ബൗല്‍ദര്‍ ഡിസ്ട്രിക്റ്റിലെ സ്‌പെഷ്യല്‍ കോടതി നൂറു വര്‍ഷം കഠിന തടവിനു വിധിച്ചു. മുപ്പത്തിയഞ്ച് വയസ്സുകാരിയാണ് കുറ്റക്കാരിയായ ഈ സ്ത്രീ. രാജ്യത്തെ നടുക്കിയിരിക്കുന്ന ഒരു ഭ്രൂണഹത്യ ആണിതെന്നും ഇത്രയും നീചവും ക്രൂരവും ആയ പ്രവര്‍ത്തിയ്ക്കു പ്രതി യാതൊരുവിധത്തിലുള്ള മാപ്പും അര്‍ഹിക്കുന്നില്ല എന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ തനിക്കു ചിന്തിക്കാന്‍ പോലും കഴിയില്ല എന്നും വിധി പ്രഖ്യാപിച്ച ജഡ്ജ് മരിയ ബെര്‍ക്കെന്‍ കോട്ടര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha