തുര്‍ക്കി പാര്‍ലമെന്റില്‍ അടിപിടി

തുര്‍ക്കി പാര്‍ലമെന്റില്‍ വീണ്ടും ഭരണപ്രതിപക്ഷ കക്ഷികള്‍ ഏറ്റുമുട്ടി. ഭരണകക്ഷിയായ അക് പാര്‍ട്ടി അംഗങ്ങളും പ്രധാന പ്രതിപക്ഷമായ എച്ച്.ഡി.പി അംഗങ്ങളുമാണ് ഏറ്റുമുട്ടിയത്. എം.പിമാരെ വിചാരണ ചെയ്യുന്നതിനുള്ള നിയന്ത്രണം പിന്‍വലിക്കണമോ എന്ന ചര്‍ച്ച നടക്കുന്നതിനിടെയായിരുന്നു സംഭവം. സംഘര്‍ഷത്തിനിടെ നിരവധി അംഗങ്ങള്‍ക്ക് നിലത്തു വീണും കുപ്പിയേറ് കിട്ടിയും പരിക്കേറ്റു. പ്രതിപക്ഷ അംഗങ്ങളെ ലക്ഷ്യമിട്ടാണ് ഭരണഘടനാ ഭേദഗതി കൊണ്ടുവരാന്‍ ഭരണപക്ഷം ശ്രമിക്കുന്നതെന്ന് എച്ച്.ഡി.പി ആരോപിച്ചു. കുര്‍ദ് തീവ്രവാദികളോട് ആഭിമുഖ്യം പുലര്‍ത്തുന്ന എച്ച്.ഡി.പി അംഗങ്ങള്‍ക്കെതിരെ നിരവധി പരാതികളാണ് ഉയരുന്നത്. രാജ്യത്ത് നിരോധിക്കപ്പെട്ട കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയെ അനുകൂലിക്കുന്നവര്‍ വിചാരണ നേരിടണമെന്നാണ് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ നിലപാട്.ഒരാള്‍ പാര്‍ലമെന്റ് അംഗം ആയിരിക്കുന്ന കാലത്തോളം കേസെടുക്കാനോ വിചാരണ ചെയ്യാനോ സാധിക്കില്ലെന്നാണ് തുര്‍ക്കി ഭരണഘടന അനുശാസിക്കുന്നത്.കഴിഞ്ഞ വ്യാഴാഴ്ച നടന്ന പാര്‍ലമെന്റ് സമ്മേളനവും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. അഭയാര്‍ഥി പ്രശ്‌നം സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനുമായുണ്ടാക്കിയ ധാരണ ചര്‍ച്ച ചെയ്യാനായിരുന്നു സമ്മേളനം വിളിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha