ഈജിപ്‌ത് സംഘര്‍ഷം : പ്രസിഡന്റ് വിളിച്ച യോഗം പ്രതിപക്ഷം തളളി

കെയ്‌റോ : ഈജിപ്‌തിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം തേടാനായി പ്രസിഡന്റ് മുഹമ്മദ് മുര്‍സി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. നാളെയാണ് മുര്‍സി പ്രതിപക്ഷ നേതാക്കളെ കാണാന്‍ തീരുമാനിച്ചിരുന്നത്. ചര്‍ച്ചയ്‌ക്ക് തയാറല്ലെന്നും പ്രക്ഷോഭം തുടരുമെന്നുമാണ് പ്രതിപക്ഷ നിലപാട്. കോടതിക്ക് അതീതമായി പ്രസിഡന്റിന് അധികാരം നല്‍കുന്ന വ്യവസ്ഥയെ ചൊല്ലി രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം നിയന്ത്രണാതീതമായ സന്ദര്‍ഭത്തിലാണ് പ്രസിഡന്റ് വിട്ട് വീഴ്‌ചയ്‌ക്ക് തയാറായത്. പ്രതിഷേധിക്കാനുളള ജനങ്ങളുടെ അവകാശത്തെ മാനിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ സ്ഥാനഭ്രഷ്‌ടനാക്കപ്പെട്ട പ്രസിഡന്റ് ഹോസ്‌നി മുബാറക്കിന്റെ അനുയായികളാണെന്നാണ് മുര്‍സിയുടെ ആരോപണം. പ്രസിഡന്റിന്റെ കൊട്ടാരത്തിന് പുറത്ത് തമ്പടിച്ചിരിക്കുന്ന പ്രക്ഷോഭകരും സര്‍ക്കാരും അനുകൂലികളും തമ്മിലുളള ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. പ്രക്ഷോഭം കൂടുതല്‍ ശക്തമായി രാജ്യത്തെ മറ്റിടങ്ങളിലേക്കും വ്യാപിക്കുകയാണ്.
https://www.facebook.com/Malayalivartha