ബന്ധുജന സമാഗമം, തൊഴിൽ വിജയം, ദാമ്പത്യ ഐക്യം, ധനലാഭം എന്നിവ ഉണ്ടാകും.

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):തൊഴിൽ വിജയം, എതിരാളികളുടെ മേൽ വിജയം എന്നിവ ഉണ്ടാകും. കേസുകളിൽ അനുകൂലമായ വിധി പ്രതീക്ഷിക്കാം. സ്ത്രീകളുമായി അടുത്ത ഇടപഴകുവാനുള്ള അവസരം ലഭിക്കും. നല്ല ഭക്ഷണസുഖം അനുഭവിക്കും. വിജയകരമായ കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുള്ള ദിവസമാണിത്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):ദമ്പതികൾ തമ്മിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരസ്പരം പറഞ്ഞുതീർക്കുവാനുള്ള അവസരം വന്നുചേരും. തൊഴിൽപരമായി ഉണ്ടായിരുന്ന ക്ലേശങ്ങൾ മാറി വരുമാന മാർഗ്ഗം വന്നുചേരും. കുടുംബ ബന്ധങ്ങളിൽ ഐക്യം നിലനിർത്താൻ സാധിക്കുന്ന ഒരു ദിവസമാണിത്.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):പൂർവികമായി ലഭിച്ച ഭൂമിയിൽ ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാൻ സാധ്യതയുണ്ട്. മാനസികമായും ശാരീരികമായും ചില വെല്ലുവിളികൾ നേരിടേണ്ടി വരാം. അപ്രതീക്ഷിതമായി കുടുംബത്തിൽ ഒരു ദുഃഖ വാർത്ത കേൾക്കുവാൻ ഇടവരാതെ ശ്രദ്ധിക്കുക. കരുതലോടെ ഇരിക്കേണ്ട ദിവസമാണിത്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):ബന്ധുജന സമാഗമം, തൊഴിൽ വിജയം, ദാമ്പത്യ ഐക്യം, ധനലാഭം എന്നിവ ഉണ്ടാകും. വളരെ നാളായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും അവരോടൊപ്പം ഇഷ്ടഭക്ഷണം കഴിക്കുവാനും സാധിക്കും. സന്തോഷകരമായ ഒരു ദിനം പ്രതീക്ഷിക്കാം.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):പുതിയ വാഹനം, ഗൃഹം എന്നിവ സ്വന്തമാക്കാനുള്ള ആഗ്രഹം സഫലീകരിക്കാൻ സാധിക്കും. വിട്ടുവീഴ്ചാ മനോഭാവത്താൽ ദാമ്പത്യ ഐക്യവും കുടുംബത്തിൽ സമാധാനവും നിലനിൽക്കും. ചിലർക്ക് തൊഴിൽ ക്ലേശം, ആരോഗ്യക്കുറവ് എന്നിവ അനുഭവപ്പെടാൻ സാധ്യതയുണ്ട്.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):നറുക്കെടുപ്പ്, ചിട്ടി തുടങ്ങിയവയിൽ നിന്നും ഇന്ന് ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. വളരെക്കാലമായി കാണാതിരുന്ന ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. സ്ഥാനപ്രാപ്തി, തൊഴിൽ വിജയം, ഭക്ഷണ സുഖം എന്നിവ ലഭിക്കും. സാമ്പത്തികമായി നേട്ടങ്ങൾ പ്രതീക്ഷിക്കാം.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി ദുഷ്പ്രവർത്തികൾ ചെയ്യുവാനുള്ള സാഹചര്യം ഒഴിവാക്കണം. ശരീര സുഖഹാനി, ധനനഷ്ടം, തൊഴിൽ തടസ്സം എന്നിവ ഉണ്ടാവാതെ ശ്രദ്ധിക്കുക. വരവിൽ കവിഞ്ഞ ചെലവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ജാഗ്രത പാലിക്കേണ്ട ദിവസമാണിത്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):വാഹനം മാറ്റി വാങ്ങുവാനുള്ള സാധ്യത കാണുന്നു. തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി, ദാമ്പത്യ ഐക്യം, ബന്ധു ജനസമാഗമം എന്നിവ ഉണ്ടാകും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുവാനും യോഗമുണ്ട്. നല്ല മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്ന ദിവസമാണിത്.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):സർക്കാരിൽ നിന്നും ആനുകൂല്യം ലഭിക്കാൻ അപേക്ഷിച്ചവർക്ക് അത് കിട്ടുവാനുള്ള യോഗം ഇന്ന് കാണുന്നു. തൊഴിലിടങ്ങളിൽ മേലധികാരിയുടെ പ്രീതി ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മം നടക്കാൻ സാധ്യതയുണ്ട്. കാര്യങ്ങൾ അനുകൂലമായി ഭവിക്കുന്ന ദിവസമാണ്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):മാനഹാനി, മനഃസുഖക്കുറവ്, ശരീര സുഖക്കുറവ്, ഗ്യാസ്ട്രബിൾ എന്നിവ ഉണ്ടാവാതെ ശ്രദ്ധിക്കുക. വാഹന അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടാൻ സാധ്യതയുണ്ട്. കുടുംബപരമായ പ്രശ്നങ്ങൾ ഉടലെടുക്കാൻ ഇടയുണ്ട്. ജാഗ്രതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഒരു തടസ്സം അനുഭവപ്പെടാൻ സാധ്യതയുണ്ട്. സർക്കാർ സംബന്ധമായ ദോഷഫലങ്ങൾ, അപമാനം, ഉദരരോഗം എന്നിവ ഉണ്ടാവാതെ ശ്രദ്ധിക്കുക. കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുക. ക്ഷമയോടെ ഇരിക്കേണ്ട ദിവസമാണിത്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കാൻ സാധ്യത കാണുന്നു. ഉയർന്ന പദവി ലഭിക്കുവാനുള്ള ഭാഗ്യം, ധനനേട്ടം, തൊഴിൽ വിജയം എന്നിവ ഉണ്ടാകും. എല്ലാ മേഖലകളിലും മാന്യത ലഭിക്കാൻ യോഗമുണ്ട്. സന്തോഷവും നേട്ടങ്ങളും പ്രതീക്ഷിക്കാം.
"https://www.facebook.com/Malayalivartha
























