Widgets Magazine
19
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു... അണക്കെട്ടിന്റെ 13 ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ... സെക്കന്റിൽ 8800 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്, പെരിയാർ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം


പുല്ലാളൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു... വീടിന്റെ വരാന്തയില്‍ ഇരിക്കുന്നതിനിടെയാണ് ഇടിയേറ്റത്


സ്വര്‍ണവിവാദ കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വീട്ടിൽ നിന്ന് സുപ്രധാന രേഖകളും ഹാർഡ് ഡിസ്‌കും സ്വർണവും പണവും പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം...


കേരള തീരത്തോടടുത്തുള്ള തീവ്രന്യൂനമർദവും ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനിരിക്കുന്ന ന്യൂനമർദവും... സംസ്ഥാനത്ത് മഴ അതിശക്തമാകും....


കെപിസിസി പുനഃസംഘടനയിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ...താനും ഒരു മനുഷ്യനാണെന്നും ചില സാഹചര്യങ്ങളിൽ വിഷമം വരുന്നത് സ്വാഭാവികമാണെന്നും ചാണ്ടി..പാർട്ടിയിൽ ജാതിയും മതവുമൊന്നുമില്ല..

ബംഗളൂരുവിലേക്കും കായംകുളത്തേക്കും യാത്ര ചെയ്യുന്ന ആയിരങ്ങൾക്ക് നേട്ടം; യാത്രക്കാരുടെ ആവശ്യം നടപ്പാക്കിയ സന്തോഷവാർത്ത പങ്കിട്ട് സന്ദീപ് വാചസ്പതി

19 OCTOBER 2025 08:58 AM IST
മലയാളി വാര്‍ത്ത
തിരുവനന്തപുരം- ബം​ഗലൂരു ഹംസഫർ എക്സ്പ്രസിന് കായംകുളത്ത് സ്റ്റോപ്പ് അനുവദിച്ചതായി കേന്ദ്ര റയിൽ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ബം​ഗളൂരുവിലേക്കുള്ള ട്രയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രയിൽ യാത്രക്കാരുടെ സംഘടന ബിജെപി ജില്ലാ അദ്ധ്യക്ഷൻ സന്ദീപ് വാചസ്പതിക്ക് നിവേദനം നൽകിയിരുന്നു.   ഈ നിവേദനങ്ങൾ ബിജെപി സംസ്ഥാന അ​ദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുഖാന്തിരം കേന്ദ്ര റെയിൽ മന്ത്രിക്ക് കൈമാറി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ട്രയിനിന് സ്റ്റോപ്പ് അനുവദിച്ച് ഉത്തരവായത്. ഹംസഫർ എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കുന്നതോടെ ബം​ഗളൂരിവിലേക്കും കായംകുളത്തേക്കും യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആൾക്കാർക്കാണ് പ്രയോജനം കിട്ടുക.     ഹംസഫർ എക്സ്പ്രസിന് കായംകുളത്ത് സ്റ്റോപ്പ് അനുവദിച്ച കേന്ദ്ര റയിൽമന്ത്രി അശ്വിനി വൈഷ്ണവിനെയും അതിനായി ഇടപെടീൽ നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയും അഭിനന്ദിക്കുന്നതായി ബിജെപി ജില്ലാ അധ്യക്ഷൻ സന്ദീപ് വാചസ്പതി പറഞ്ഞു.   ആയിരക്കണക്കിന് യാത്രക്കാർക്ക് പ്രയോജനം കിട്ടുന്ന ഈ തീരുമാനം എടുത്തതിന് ഇരുവരും അഭിനന്ദനം അർഹിക്കുന്നു. സാധാരണ ജനങ്ങളോടുള്ള മോദി സർക്കാരിൻ്റെയും ബിജെപിയുടെയും പ്രതിബദ്ധതയാണ് ഇതിലൂടെ വെളിവായതെന്നും അദ്ദേഹം പറഞ്ഞു. "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് മണൽത്തിട്ടയിൽ ഇടിച്ച് മറിഞ്ഞ് അപകടം...  (10 minutes ago)

ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (27 minutes ago)

ടിക് ടോക്കറുമായ റൊമൈസ സയീദ് വാഹനാപകടത്തിൽ മരിച്ചു...  (36 minutes ago)

സ്വർണ വിലയിൽ മാറ്റമില്ല  (56 minutes ago)

പ്രാദേശിക വാഹനങ്ങൾക്കുള്ള സൗജന്യയാത്രാ പാസ് പുതുക്കാൻ വൻ തിരക്ക്  (1 hour ago)

കീഴ്‌ത്താടി വിട്ടുപോയി വായയടയ്ക്കാൻ കഴിയാത്ത അവസ്ഥയിലായ...  (1 hour ago)

കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കൊലപ്പെടുത്തി  (1 hour ago)

ശബരിമലയിലെ ആധാരം ഉണ്ണിക്കൃഷ്ണന്റെ വീട്ടിൽ..? നിലവറ ഇടിച്ച് നിരത്തി SIT സ്വർണം തൂക്കി ..!ആശുപത്രിയിൽ..!  (1 hour ago)

കോലി പുറത്ത്....ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.  (1 hour ago)

ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കി  (1 hour ago)

പാലക്കാട് വളഞ്ഞ് നാളെ രാഹുലിന്റെ അറസ്റ്റ്..! ബഹ്‌റൈനിൽ നിന്ന് മുഖ്യന്റെ നീക്കം..ലക്ഷ്യം ദേ ഇത്  (2 hours ago)

എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ  (2 hours ago)

രാത്രി തുടങ്ങിയ കൊടും മഴ കേരളം മുങ്ങുന്നു..?!! വീടുകളിൽ ഇരച്ചെത്തി വെള്ളം പ്രളയ മുന്നറിയിപ്പ്..! മരണം..!!  (2 hours ago)

‌‌ഒരേസമയം മൂന്നു കപ്പലുകൾ നീറ്റിലിറക്കി  (2 hours ago)

പ്രവചനങ്ങൾ പാളി ഇടുക്കി മുങ്ങി.! മുല്ലപ്പെരിയാർ നിറഞ്ഞു കൂരപ്പുറത്ത് കയറി ജനം പ്രളയ മുന്നറിയിപ്പ്,ALERT ഇങ്ങനെ  (2 hours ago)

Malayali Vartha Recommends