പ്രവചനങ്ങൾ പാളി ഇടുക്കി മുങ്ങി.! മുല്ലപ്പെരിയാർ നിറഞ്ഞു കൂരപ്പുറത്ത് കയറി ജനം പ്രളയ മുന്നറിയിപ്പ്,ALERT ഇങ്ങനെ

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 11 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെ മറ്റു ജില്ലകളിൽ യെലോ അലർട്ടും കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്. അറബിക്കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിച്ചു. ബുധനാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ കിട്ടും. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും നിലവിലുണ്ട്.
കഴിഞ്ഞ ദിവസം മഴ കനത്ത നാശമുണ്ടാക്കിയ ഇടുക്കിയില്‍ രാത്രിയില്‍ പലയിടത്തും അതിശക്ത മഴ പെയ്തു. കുമളി വെള്ളാരംകുന്നിൽ ശക്തമായ മഴയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മൺകൂനയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. പാറപ്പള്ളി വീട്ടിൽ തങ്കച്ചനാണ് മരിച്ചത്. റോഡിലേക്ക് വീണ മൺകൂനയിലാണ് സ്കൂട്ടർ ഇടിച്ചു കയറിയത്.
ഇന്നലെ രാത്രി ഒരു മണിക്കൂറോളം ശക്തമായി പെയ്ത മഴയിൽ കുമളി ഒന്നാം മൈലിൽ കടകളിൽ വെള്ളം കയറി. നിലവിൽ സ്ഥിതി ശാന്തമാണ്. മറ്റിടങ്ങളില്‍ കാര്യമായ നാശനഷ്ടങ്ങളില്ല. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി. തുറന്നിരിക്കുന്ന 13 സ്പിൽവേ ഷട്ടറുകൾ വഴി 8838 ഘന അടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. വൃഷ്ടി പ്രദേശങ്ങളിൽ മഴയുടെ ശക്തികുറഞ്ഞിട്ടുണ്ട്.
മലപ്പുറം വഴിക്കടവിൽ കനത്ത മഴക്കിടെ റോഡിലും 50 വീടുകളിലും വെള്ളം കയറി. ഗൂഡല്ലൂർ - കോഴിക്കോട് പാതയിൽ മണിമൂളിയിലാണ് റോഡിലേക്ക് വെള്ളം കയറിയത്. ഒരു മണിക്കൂറിലേറെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പൂവ്വത്തിപ്പൊയിൽ, രണ്ടാംപാടം, മൊടപ്പൊയ്ക പ്രദേശങ്ങളിലാണ് നാശനഷ്ടം ഉണ്ടായത്. കാരക്കോടൻപുഴ, കലക്കൻപഴ, അത്തിതോട് എന്നിവ കരകവിഞ്ഞൊഴുകിയാണ് വെള്ളപ്പൊക്കം ഉണ്ടായത്.
പൂവ്വത്തിപ്പൊയിലിൽ പുലിയോടൻ ജാഫറിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ പുളിയക്കോടൻ കരീമിന്‍റെ ഫാമിലെ രണ്ടായിരം കോഴികൾ വെള്ളം കയറി ചത്തു. വയനാട് പടിഞ്ഞാറത്തറ കാപ്പിക്കളത്ത് നാല് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മിന്നലേറ്റു.
ഒറ്റരാത്രി പെയ്ത അതിശക്തമായ മഴയിൽ ഇടുക്കി ജില്ലയിൽ വ്യാപക നാശനഷ്ടം. കനത്ത മഴയെത്തുടർന്ന് കല്ലാർ പുഴ കരകവിഞ്ഞൊഴുകി. പുഴയിലൂടെ വാഹനങ്ങൾ ഉൾപ്പെടെ ഒഴുകിനടക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ രാവിലെ ഇടുക്കിയിലെ മലയോര മേഖലയിൽ കണ്ടത്.
അനൗദ്യോഗിക കണക്ക് പ്രകാരം 15 ഇടങ്ങളിൽ 100 മില്ലിമീറ്ററിനു മുകളിൽ മഴ ലഭിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ഒറ്റ രാത്രി 6 അടി ജലനിരപ്പ് ഉയർന്നതോടെ രാവിലെ 9ന് 3 ഷട്ടറുകൾ തുറന്നു. ഉച്ചയ്ക്ക് 13 ഷട്ടറുകളും ഒരു മീറ്റർ വീതം ഉയർത്തിയാണു ജലനിരപ്പ് നിയന്ത്രിച്ചത്.
ചെറിയ സമയത്തിനുള്ളിൽ വലിയ അളവിൽ മഴ പെയ്തതാണു ദുരിതത്തിനു കാരണമായത്. ഒപ്പം വനമേഖലകളിൽ പലയിടത്തും ഉരുൾപൊട്ടലുണ്ടായി വെള്ളം കുതിച്ചെത്തി. 2018ലെ മഹാപ്രളയത്തിൽ വെള്ളം കയറാത്ത മേഖലകൾ പോലും ഇന്നലെ വെള്ളത്തിനടിയിലായി.
ആളപായമോ പരുക്കുകളോ രേഖപ്പെടുത്തിയിട്ടില്ലെന്നത് ആശ്വാസമായി. എന്നാൽ കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായി. മൂന്നാർ–കുമളി റോഡിൽ പുറ്റടിക്കു സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. നെടുങ്കണ്ടം താന്നിമൂട്, കല്ലാർ, കൂട്ടാർ, മുണ്ടിയെരുമ, തൂവൽ എന്നിവിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി.
മഴ അതിശക്തമാകുമെന്ന മുന്നറിയിപ്പ് നൽകാൻ വൈകിയതിനാൽ ആളുകൾക്ക് മുൻകരുതൽ എടുക്കാൻ കഴിഞ്ഞില്ല. സന്ധ്യയ്ക്കു തുടങ്ങിയ മഴ 8 മണിക്കൂറോളം നിർത്താതെ പെയ്തു. കൂട്ടാർ, നെടുങ്കണ്ടം, തൂവൽ മേഖലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. കൂട്ടാറിൽ നിർത്തിയിട്ടിരുന്ന വാൻ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി.
ജില്ലയില്‍ കനത്തമഴ തുടരുന്നു. കുമളി മേഖലയില്‍ ശനിയാഴ്ച രാത്രിമുതല്‍ അതിശക്തമായ മഴയാണ് പെയ്തത്. കനത്തമഴയ്ക്കിടെ റോഡിലേക്ക് വീണ മണ്‍കൂനയില്‍ സ്‌കൂട്ടര്‍ ഇടിച്ചുകയറി ഒരാള്‍ മരിച്ചു. പറപ്പിള്ളിവീട്ടില്‍ തങ്കച്ചന്‍ ആണ് മരിച്ചത്. കുമളി-ആനവിലാസം റോഡില്‍ വെള്ളാരംകുന്നില്‍ ശനിയാഴ്ച അര്‍ധരാത്രി 12 മണിയോടെയായിരുന്നു അപകടം.
ശനിയാഴ്ച രാത്രി ഏഴുമുതല്‍ കുമളി മേഖലയില്‍ കനത്ത മഴയായിരുന്നു. ഇതിനിടെ കടയടച്ച് വീട്ടിലേക്ക് പോവുന്നതിനിടെയാണ് തങ്കച്ചന്‍ അപകടത്തില്‍പ്പെട്ടത്. മഴ കാരണം റോഡിലേക്ക് വീണ കല്ലും മണ്ണും ശ്രദ്ധയില്‍പ്പെടാതെ സ്‌കൂട്ടര്‍ ഇതിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. തങ്കച്ചന്റെ തലയടക്കം മണ്ണില്‍കുടുങ്ങിപ്പോയെന്നാണ് വിവരം. മൃതദേഹം കട്ടപ്പന ഗവ. ആശുപത്രിയിലേക്ക് മാറ്റി.
കുമളിയില്‍ വീടുകളില്‍ വെള്ളംകയറി
കനത്തമഴയെ തുടര്‍ന്ന് കുമളിയിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. വീടുകളിലും കടകളിലും വെള്ളംകയറി. വീട്ടില്‍ കുടുങ്ങിയ നാലംഗ കുടുംബത്തെ നാട്ടുകാരും പോലീസും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. കുമളി ടൗണ്‍, ഹോളിഡേ ഹോം പരിസരം, വലിയകണ്ടം, ഒന്നാം മൈല്‍, പെരിയാര്‍ കോളനി എന്നിവിടങ്ങളിലാണ് വീടുകളിലും കടകളിലും വെള്ളം കയറി നാശനഷ്ടമുണ്ടായത്.
രാത്രി പതിനൊന്നോടെ ഹോളിഡേ ഹോമിനുസമീപമുള്ള വീട്ടില്‍ കണ്ണന്‍, ഭാര്യ ഷീന, മക്കളായ അനന്യ, അമയ എന്നിവരാണ് കുടുങ്ങിയത്. നാട്ടുകാരും കുമളി പോലീസും ചേര്‍ന്ന് വടംകെട്ടി സാഹസികമായാണ് നാല് പേരെയും സുരക്ഷിതമായ സ്ഥലത്തേക്ക് എത്തിച്ചത്. പലയിടങ്ങളിലും റോഡ് ഗതാഗതം തടസപ്പെട്ടു.
മുല്ലപ്പെരിയാര്‍ ഡാം തുറന്നു
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്തമഴ. ജലനിരപ്പ് റൂള്‍കര്‍വിന് മുകളിലെത്തിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകളിലൂടെ പെരിയാറിലേക്ക് വെള്ളം ഒഴുക്കി. 10 മണിക്കൂര്‍ക്കൊണ്ട് അണക്കെട്ടില്‍ ഉയര്‍ന്നത് ആറടിയിലധികം വെള്ളം. അണക്കെട്ട് ഈവര്‍ഷം തുറക്കുന്നത് ഇത് രണ്ടാംതവണ. അണക്കെട്ടിന്റെ നിലവിലെ റൂള്‍ കര്‍വ് പ്രകാരം 137.75 അടി വെള്ളമാണ് സംഭരിക്കാന്‍ കഴിയുക. വെള്ളിയാഴ്ച രാവിലെ 132 അടിയായിരുന്നു ജലനിരപ്പ്. രാത്രി പതിനൊന്നരയോടെ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 41,000 ഘനയടിയിലെത്തി. സ്പില്‍വേ ശനിയാഴ്ച തുറക്കേണ്ടിവരുമെന്ന് തമിഴ്നാട്, ഇടുക്കി ജില്ലാഭരണകൂടത്തിന് ജാഗ്രതാനിര്‍ദേശം നല്‍കി. എന്നാല്‍ റൂള്‍കര്‍വ് നിരപ്പില്‍ എത്തിയാലും രാത്രിയില്‍ അണക്കെട്ട് തുറക്കരുതെന്ന് ഇടുക്കി ജില്ലാഭരണകൂടം നേരത്തേതന്നെ തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. ജലനിരപ്പ് റൂള്‍ കര്‍വിലേക്ക് എത്തിയതോടെ ശനിയാഴ്ച അണക്കെട്ടിന്റെ 13 സ്പില്‍വേ ഷട്ടറുകളും ഒരുമീറ്റര്‍ ഉയര്‍ത്തി പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 7305 ഘനയടിയാക്കി.
ഇടുക്കി തുറക്കേണ്ടിവരില്ല
മുല്ലപ്പെരിയാര്‍ തുറന്നെങ്കിലും ഇടുക്കി അണക്കെട്ടില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഒഴുകിയെത്തുന്ന വെള്ളം ഇടുക്കിയില്‍ സംഭരിക്കാനാകും. അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 2408.5 അടിയാണ്. നിലവില്‍ ഇവിടെ 2381.82 അടി വെള്ളം മാത്രമാണുള്ളത്.
മുന്നറിയിപ്പ്, മിന്നല്‍പ്രളയങ്ങള്‍ക്കും സാധ്യത
അറബിക്കടലില്‍ കേരള തീരത്തോടടുത്തുള്ള തീവ്രന്യൂനമര്‍ദവും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാനിരിക്കുന്ന ന്യൂനമര്‍ദവും കാരണം കേരളത്തില്‍ മഴ അതിശക്തമാകും. മിന്നല്‍പ്രളയങ്ങള്‍ക്കും സാധ്യതയുണ്ട്.
മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും ലക്ഷദ്വീപിലും ഞായറാഴ്ച തീവ്രമഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പു നല്‍കി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ മഞ്ഞമുന്നറിയിപ്പാണ്.
https://www.facebook.com/Malayalivartha