മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു... അണക്കെട്ടിന്റെ 13 ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ... സെക്കന്റിൽ 8800 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്, പെരിയാർ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം

ഇടുക്കിയിൽ തുടരുന്ന കനത്ത മഴയെത്തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയാണ്. ഡാമിലെ ജലനിരപ്പ് ഇപ്പോൾ 139.30 അടിയായി. അണക്കെട്ടിന്റെ 13 ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിക്കൊണ്ടിരിക്കുകയാണ്.
സെക്കന്റിൽ 8800 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം.
വൃഷ്ടിപ്രദേശത്തെ കനത്ത മഴയെത്തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ 24 മണിക്കൂറിനിടെ ആറടിയോളമാണ് ഉയർന്നത്. റബൾ കർവ് പ്രകാരമുള്ള സംഭരണശേഷി പിന്നിട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ ആദ്യം മൂന്നു ഷട്ടറുകൾ തുറന്നു. നീരൊഴുക്ക് കൂടുന്നത് കണക്കിലെടുത്ത് പിന്നീട് 13 ഷട്ടറുകളും ഉയർത്തുകയായിരുന്നു.
അതേസമയം , പേമാരിപ്പെയ്ത്തിൽ ഇടുക്കിയിൽ ഒരാള്‍ മരിച്ചു. ഇടുക്കി വെള്ളാരംകുന്നിൽ കനത്ത മഴയിൽ റോഡിലേക്ക് പതിച്ച മൺകൂനയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികൻ മരിച്ചു. പറപ്പള്ളി വീട്ടിൽ തങ്കച്ചനാണ് മരിച്ചത്. കനത്ത മഴയിൽ റോഡിലേക്ക് വീണ മണ്‍കൂനയിലിടിച്ച് ബൈക്ക് മറിയുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്.
"
https://www.facebook.com/Malayalivartha