കേംബ്രിഡ്ജിലെ വിദ്യാര്‍ത്ഥികള്‍ മദ്യലഹരിയില്‍ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് പുഴയില്‍ ചാടി

കേംബ്രിഡ്ജ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷ കഴിഞ്ഞതിന്റെ ക്ഷീണം അകറ്റിയത് പുഴയില്‍ ചാടി. സമ്മര്‍ ടേം പരീക്ഷകള്‍ കഴിഞ്ഞ ഞായറാഴ്ചയാണ് അവസാനിച്ചത്. തുടര്‍ന്ന് സംഘടിപ്പിച്ച ആഘോഷത്തില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും മദ്യപിച്ച് തുണിയഴിച്ചിട്ട് ലക്കു കെട്ട് നദിയിലേക്ക് ചാടുകയായിരുന്നു.
ആദ്യം ബോട്ട് സവാരി നടത്തി സന്തോഷം ആരംഭിച്ച പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ മദ്യം അകത്തു ചെന്നതോടെ കൂടുതല്‍ ഉഷാറായി. ബോട്ടില്‍ നിന്ന് ആദ്യം യുവാക്കള്‍ നദിയിലേക്ക് ചാടി. പെണ്‍കുട്ടികള്‍ ബ്രായും പാന്റിസും മാത്രമാണ് ധരിച്ചിരുന്നത്. ചിലര്‍ ടോപ്പുകള്‍ മാത്രം ധരിച്ച് ആഘോഷം കളറാക്കുകയും ചെയ്തു. അതേസമയം, പാന്റ്‌സ് ധരിച്ചാണ് ആണ്‍കുട്ടികള്‍ വെള്ളത്തില്‍ ചാടി തിമിര്‍ത്തത്. ഇതോടെ നദിയിലൂടെ ബോട്ട് സവാരി നടത്തുകയായിരുന്ന ടൂറിസ്റ്റുകള്‍ ഇവയെല്ലാം കണ്ട് സവാരി അവസാനിപ്പിച്ചു.
ഈ സമയം ആണ്‍കുട്ടികള്‍ ചെറിയ വള്ളങ്ങളില്‍ ബിയര്‍ എത്തിച്ചു എല്ലാവര്‍ക്കും നല്‍കുകയും ചെയ്തു. മദ്യപിച്ച പെണ്‍കുട്ടികളാണ് ശരീരപ്രദര്‍ശനം നടത്തിയത്. ചിലര്‍ ബ്രായും അഴിച്ചുമാറ്റിയായിരുന്നു ആഘോഷത്തില്‍ പങ്കാളിയായത്. തുടര്‍ന്ന് ഇവര്‍ പത്ത് ടീമുകളായി തിരിച്ചു ബോട്ട് റേസിംഗ് നടത്തുകയും ചെയ്തു. മദ്യത്തിന്റെ ലഹരിയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് മറിഞ്ഞതോടെ മത്സരം പാതിവഴിയില്‍ അവസാനിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha