ചൈനയിലെ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരണസംഖ്യ 61 ആയി

കനത്ത മഴയിലും മണ്ണിടിച്ചിലിലും ചൈനയില്‍ മരിച്ചവരുടെ എണ്ണം 61 ആയി ഉയര്‍ന്നു. ഞായറാഴ്ച 14 പേര്‍ കൂടി മരിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കനത്ത മഴ നാശംവിതച്ച തെക്കന്‍ ചൈനയിലാണ് 14 പേര്‍ മരിക്കുകയും എട്ടു പേരെ കാണാതാകുകയും ചെയ്തത്.
15,800 വീടുകള്‍ക്ക് തകരാറു സംഭവിച്ചതായും 7,10,000 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചതായും ദുരന്തനിവാരണസേന അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























