ഇനി കഞ്ചാവ് എ.ടി.എം വഴിയും... നിമിഷങ്ങള്‍ക്കുള്ളില്‍

മില്‍ക്ക്..വെള്ളം.. പുറമേ കഞ്ചാവ് എടിഎമ്മും വരവായി. കഞ്ചാവ് വാങ്ങാനായി പ്രത്യേക എ.ടി.എം. കേള്‍ക്കുമ്പോ ഞെട്ടിയേക്കാം... എന്നാല്‍, സംഗതി സത്യമാണ്. എന്നാല്‍, ഈ സംവിധാനം ജമൈക്കയിലാണെന്ന് മാത്രം. ആവശ്യമുള്ള തുക നിക്ഷേപിച്ചശേഷം എ.ടി.എമ്മില്‍ വിരലൊന്ന് അമര്‍ത്തിയാല്‍ നിശ്ചിത അളവില്‍ കഞ്ചാവ് സ്വന്തമാക്കാം. രാജ്യത്തേയ്ക്ക് എത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യം വച്ചാണ് ഈ പുതിയ സംവിധാനമെന്നാണ് റിപ്പോര്‍ട്ട്. പദ്ധതി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ജമൈക്കന്‍ കഞ്ചാവ് ലൈസന്‍സ് അതോറിറ്റി വ്യക്തമാക്കി.
എയര്‍പോര്‍ട്ടുകളിലാകും ആദ്യഘട്ടത്തില്‍ ഇത്തരം എ.ടി.എമ്മുകള്‍ സ്ഥാപിക്കുക. വിനോദസഞ്ചാരികള്‍ക്ക് അവിടെ നിന്നും കഞ്ചാവ് വാങ്ങാവുന്നതാണ്. കഞ്ചാവ് വില്‍പ്പനയിലൂടെ സര്‍ക്കാരിന് വലിയ അളവില്‍ നികുതി ലഭിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ രണ്ട് ഔണ്‍സ് കഞ്ചാവു വരെ കൈവശം വയ്ക്കാന്‍ രാജ്യത്ത് അനുമതിയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























