ചൈനയില്‍ വെള്ളപ്പൊക്കത്തില്‍ 180 പേര്‍ കൊല്ലപ്പെട്ടു

ചൈനയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 180 പേര്‍ മരിച്ചു. അതിശക്തമായ മഴയെത്തുടര്‍ന്ന് യാങ് സെ നദി കര കവിഞ്ഞൊഴുകി. 10സെമീ. മുതല്‍ 50സെ.മീ വരെ കനത്ത മഴയാണ് ചൈനയിലെ ഏഴ് പ്രവിശ്യകളില്‍ രേഖപ്പെടുത്തിയത്. ചൈനയുടെ തെക്കും, മധ്യഭാഗത്തും 1,600കി.മീ. (1,000മൈല്‍) വേഗത്തില്‍ കൊടുങ്കാറ്റടിച്ചു.
45 പേരെ കാണാതായി. 33 ദശലക്ഷത്തോളം പൗരന്മാരെ വെള്ളപ്പൊക്കം സാരമായി ബാധിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കി. റെയില്‍ പാളങ്ങളും, റോഡുകളും ഒഴുകിപ്പോയി. ഗതാഗതവും, വാര്‍ത്താവിനിമയ സംവിധാനങ്ങളും ആകെ താറുമാറായി. ഒരു ട്രെയിനും ഒഴുക്കില്‍പ്പെട്ടതായി വാര്‍ത്ത ഏജന്‍സികള്‍ അറിയിച്ചു.
ഗുയിഷോയില്‍ 23 പേര്‍ മുങ്ങിമരിച്ചു. വുഹാന്‍ നഗരത്തില്‍ ചുവര്‍ ഇടിഞ്ഞു വീണ് 8 പേര്‍ കൊല്ലപ്പെട്ടു. ധാരാളം മൃതശരീരങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുക്കുന്നുണ്ട്.
ചൈനയുടെ തെക്കന്‍ പ്രവിശ്യകളിലും, പടിഞ്ഞാറന്‍ പ്രവിശ്യകളിലും ബുധനാഴ്ച്ച വരെ മഴ തുടരുമെന്ന് ദ സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























