അച്ഛന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു 14വയസുകാരന്‍ മരിച്ചു

അച്ഛന്റെ കൈയ്യിലെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് 14 വയസുകാരന്‍ മരിച്ചു. വില്യം ബ്രംബിയുടെ മകനായ സ്റ്റീഫന്‍ ആണ് മരിച്ചത്. യുഎസിലെ ഫ്‌ളോറിഡയിലുള്ള സരസോത ഇന്‍ഡോര്‍ ഷൂട്ടിംഗ് റേഞ്ചിലാണ് സംഭവം. അബദ്ധത്തില്‍ നടന്ന അപകടത്തില്‍ ബംബ്രിക്കെതിരെ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല.
ഇന്‍ഡോര്‍ ഷൂട്ടിംഗ് റേഞ്ചില്‍ കൈതോക്ക് ഉപയോഗിച്ച് പരിശീലനം നടത്താനെത്തിയ വില്യം ബ്രംബിയുടെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു. തോക്കിലെ തിര മാറ്റുന്നതിനിടെ സമീപം നിന്നിരുന്ന മകന്റെ ശരീരത്തില്‍ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. ബ്രംബിയുടെ പെണ്‍മക്കള്‍ നോക്കി നില്‍ക്കെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സ്റ്റീഫനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. തോക്കില്‍ നിന്നുള്ള വെടിയേറ്റു കഴിഞ്ഞവര്‍ഷം മാത്രം യുഎസില്‍ 13,286 പേര്‍ മരിച്ചിട്ടുള്ളതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























