ശാസ്ത്രലോകത്തിന്റെ പ്രതീക്ഷയും അഭിമാനവും സംരക്ഷിച്ച് നാസയുടെ ജുനോ പേടകം വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ ജൂനോ പേടകം വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. അഞ്ചു വര്‍ഷം കൊണ്ട് 270 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് ജൂനോ സൗരയൂഥത്തിലെ എറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ അരികിലെത്തുന്നത്. പേടകത്തെ ഗ്രഹത്തിന്റെ പ്രാഥമിക ഭ്രമണപഥത്തില്‍ സുരക്ഷിതമായി എത്തിച്ചതായി നാസ അറിയിച്ചു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച്ച രാവിലെ ഒമ്പതിന് ശേഷമാണ് ജൂനോ ദൗത്യം വിജയിച്ചത്.
വ്യാഴത്തിന്റെ ശക്തമായ ഗുരുത്വാകര്‍ഷണം അതിജീവിച്ചാണ് പേടകം ഭ്രമണപഥത്തിലേക്കു മാറിയത്. 1600 കിലോഗ്രാം ഭാരമുള്ള ജൂണോ ശബ്ദത്തിന്റെ 215 ഇരട്ടി വേഗത്തിലാണു സഞ്ചരിച്ചിരുന്നത്. വ്യാഴത്തിനരികെ എത്തുമ്പോള്‍ വേഗം മണിക്കൂറില്‍ രണ്ടു ലക്ഷത്തി അറുപത്തിആറായിരം കിലോമീറ്റര്‍ എത്തിച്ചിരുന്നു. 35 മിനിറ്റോളം പ്രധാന എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചശേഷമാണ് വേഗത കുറച്ചത്. നിശ്ചിത സമയത്ത് എന്‍ജിന്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജൂണോ വ്യാഴത്തെയും കടന്ന് അനന്തതയിലേക്കു പോകുമായിരുന്നു. 20 മാസംവരെ പേടകം വ്യാഴത്തെ ഭ്രമണം ചെയ്യും. അതിനു ശേഷം വ്യാഴത്തിന്റെ ഉപരിതലത്തിലേക്കു പതിക്കും.
2011 ആഗസ്റ്റില്‍ കേപ് കനാവരില്‍നിന്ന് അറ്റ്‌ലസ് റോക്കറ്റില്‍ വിക്ഷേപിച്ച ജുനോ 290 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് വ്യാഴത്തിനരികിലത്തെിയിരിക്കുന്നത്. 4.5 ബില്യന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് രൂപംകൊണ്ടുവെന്ന് കരുതുന്ന വ്യാഴത്തെക്കുറിച്ച് പഠിക്കാന്‍ ഇതിനുമുമ്പും ഉപഗ്രഹങ്ങള്‍ അയച്ചിട്ടുണ്ടെങ്കിലും ഗ്രഹത്തിന്റെ ഇത്രയും അടുത്തേക്ക് അവയൊന്നും ചെന്നിട്ടില്ല. സൗരയൂഥ ജനനത്തിന്റെ ആദ്യഘത്തില്‍തന്നെ വ്യാഴവും ഉണ്ടായിട്ടുണ്ട്. അതിനാല്‍, ഈ ഗ്രഹത്തെക്കുറിച്ചുള്ള പഠനത്തിലൂടെ സൗരയൂഥ രൂപവത്കരണത്തെ സംബന്ധിച്ചും സൂചനകള്‍ ലഭിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. ഇവിടത്തെ ഹൈഡ്രജന്‍ഓക്‌സിജന്‍ അനുപാതം കണക്കാക്കുക, ഗ്രഹത്തിന്റെ അകക്കാമ്പിന്റെ പിണ്ഡം നിര്‍ണയിക്കുക, ഗുരുത്വാകര്‍ഷണ മേഖലയുടെയും കാന്തികമേഖലയുടെയും വ്യാപ്തി കണക്കാക്കുക തുടങ്ങിയവയൊക്കെയാണ് ജുനോ പദ്ധതിയിലൂടെ നാസ ലക്ഷ്യമിടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























