മാലിയില്‍ പട്ടാള അട്ടിമറി, പ്രധാനമന്ത്രിയെ സൈന്യം അറസ്റ്റ് ചെയ്തു
പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ പട്ടാള അട്ടിമറി. പ്രധാനമന്ത്രി ഷെയ്ക്ക് മൊഡിബൊ ദിയാരയെ അറസ്റ്റ് ചെയ്തു. ഫ്രാന്‍സിലേക്ക് പലായനം ചെയ്യാന്‍ ശ്രമിക്കുന്നിടേയാണ് അറസ്റ്റ്. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ മാലിയിലെ കാവല്‍ പ്രധാനമന്ത്രിയായിരുന്നു ദിയാര. സര്‍ക്കാരും പട്ടാളവും തമ്മില്‍ നിരന്തരം സംഘര്‍ഷത്തിലുമായിരുന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് ദിയാരയുടെ നേതൃത്വത്തിലുള്ള താല്‍ക്കാലിക മന്ത്രിസഭ അധികാരത്തിലേറ്റത്. മാര്‍ച്ചില്‍ പട്ടാള അചട്ടിമറി നടത്തിയിരുന്നുവെങ്കിലും പിന്നീട് ജനകീയ ഭരണത്തിന് വഴങ്ങിയതോടെയാണ് ദിയാര പ്രധാനമന്ത്രിയായത്.
https://www.facebook.com/Malayalivartha