തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിശ്വാസ വഞ്ചനയ്‌ക്ക് ഇസ്രായേല്‍ വിദേശകാര്യമന്ത്രി രാജിവെച്ചു

വിശ്വാസ വഞ്ചനയ്‌ക്ക് കുറ്റപത്രം സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് ഇസ്രായേല്‍ വിദേശകാര്യമന്ത്രി അവിഗ്‌ദര്‍ ലിവെര്‍മാന്‍ രാജിവച്ചു. വിശ്വസവഞ്ചനകാണിച്ചുവെന്നാരോപിച്ച് അറ്റോണി ജനറല്‍ കഴിഞ്ഞ ദിവസമാണ് കുറ്റപത്രം നല്‍കിയത്. രാജ്യത്ത് പൊതു തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ബാക്കിയിരിക്കെയാണ് വിദേശകാര്യമന്ത്രിയുടെ രാജി. ഇത് ഭരണത്തെ കാര്യമായി ബാധിക്കും. പണമിടപാട് സംബന്ധിച്ച് ലിവര്‍മാനെതിരെ വേറെയും കേസുണ്ട്.
https://www.facebook.com/Malayalivartha