കാബൂളില്‍ ഷിയാ മുസ്ലിം പള്ളിക്കു നേരെയുണ്ടായ വെടിവെയ്പ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഷിയാ മുസ്ലിം പള്ളിക്കു നേരെ വെടിവെയ്പ്പ്. 14 പേര്‍ കൊല്ലപ്പെട്ടു. 36 പേര്‍ക്കു പരുക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ആക്രമണം നടന്നത്. കാബൂളിലെ ദേശീയ ദിനാഘോഷമായി അഷുറ ആഘോഷിക്കാനെത്തിയവര്‍ക്കുനേരെ ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഷിയാ മുസ്ലിംകളുടെ പ്രശസ്തമായ ആരാധന കേന്ദ്രമായ സാഖി പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ എത്തിയവരായിരുന്നു ഇവര്‍.
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പൊലീസുകാരനാണ്. മറ്റുള്ളവര്‍ സാധാരണ ജനങ്ങളാണ്. 36 പേര്‍ക്കു പരുക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍ നാല്‍പ്പത്തിമൂന്നോളം പേര്‍ക്കു പരുക്കേറ്റതായാണ് അനൗദ്യോഗിക കണക്ക്.
മൂന്ന് അക്രമികള്‍ ഉണ്ടായിരുന്നുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. പൊലീസ് വേഷധാരികളായി എത്തിയവര്‍ കാവല്‍നിന്ന പൊലീസുകാരനെ വെടിവെച്ചിട്ട ശേഷം പള്ളിയുടെ അങ്കണത്തിലേക്കു കടന്ന് ആക്രമിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്ഥലത്തു കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയെന്നും കാബുള്‍ പൊലീസ് മേധാവി അറിയിച്ചു.
https://www.facebook.com/Malayalivartha


























