Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

യുവരാജാവിന്റെ സാമ്പത്തിക നിയന്ത്രണത്തിനെതിരെ സൗദിരാജകുടുംബത്തില്‍ കലഹം, സല്‍മാനെതിരെ വധശ്രമം ഉണ്ടായേക്കാമെന്ന് സി.ഐ.ഡി

19 OCTOBER 2016 09:48 AM IST
മലയാളി വാര്‍ത്ത

സൗദിയില്‍ യുവരാജാവ് മുഹമ്മദ് ബിന്‍ സല്‍മാനെതിര രാജകുടുംബാംഗങ്ങള്‍. രാജ്യത്ത് നടപ്പാക്കിയ കടുത്ത അച്ചടക്കനടപടികള്‍ നടപ്പാക്കിയതും രാജകുടംബാംഗങ്ങളുടെ അലവന്‍സുകള്‍ കുത്തനെ വെട്ടിക്കുറച്ചതും യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതുമാണ് യുവരാജാവിനെതിരെ തിരിയാന്‍ രാജകുടുംബത്തെ പ്രേരിപ്പിച്ചത്.
എണ്ണവില കുത്തനെ ഇടിഞ്ഞതോടെ രാജ്യത്തുണ്ടായ സാമ്പത്തിക ഞെരുക്കത്തെ നിയന്ത്രിക്കാനാണ് ഡപ്യൂട്ടി ക്രൗണ്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ കടുത്ത സാമ്പത്തിക അച്ചടക്കം പ്രഖ്യാപിച്ചത്. സൗദി അറേബ്യയുടെ ബജറ്റിനുമേല്‍ കൈവച്ച സല്‍മാന്‍, കരാറുകള്‍ റദ്ദാക്കുകയും ഗവണ്‍മെന്റ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തു.
എന്നാല്‍, സാമ്പത്തിക അച്ചടക്കം പ്രഖ്യാപിച്ച രാജകുമാരന്‍ ഫ്രാന്‍സിലെ വിശ്രമ കേന്ദ്രത്തിലൊരു യാട്ടില്‍ അടിച്ച് പൊളിക്കുന്നതിന്റെ ദൃശ്യങ്ങളും മാത്രമല്ല സെറീന്‍ എന്ന യാട്ട് രാജകുമാരന്‍ 55 കോടി ഡോളര്‍ മുടക്കി മണിക്കൂറുകള്‍ക്കകം സ്വന്തമാക്കകുയും ചെയ്തു. 
സൗദി അറേബ്യയുടെ എല്ലാ നയങ്ങളിലും സല്‍മാന്റെ തീരുമാനങ്ങള്‍ ഉണ്ട്. യെമനിലെ സൈനികാധിനിവേശമുള്‍പ്പെടെ എല്ലാ കാര്യങ്ങളും തീരുമാനിച്ചത് സല്‍മാനാണ്. യുദ്ധം സൗദിയുടെ ഖജനാവില്‍നിന്ന് കോടിക്കണക്കിന് ഡോളറാണ് ചോര്‍ത്തിയത്. ഒപ്പം അന്താരാഷ്ട്ര സമൂഹത്തില്‍നിന്നുള്ള വിമര്‍ശനം വേറെയും. സൗദി രാജകുടുംബത്തിലെ എല്ലാ കീഴ്‌വഴക്കങ്ങളെയും അട്ടിമറിച്ചുകൊണ്ടായിരുന്നു സല്‍മാന്റെ ഉയര്‍ച്ച. കിരീടാവകാശത്തില്‍ രണ്ടാം നിരയിലുള്ള സല്‍മാന്‍, തനിക്ക് മുന്നിലുള്ളവരെ മറികടന്നാണ് അധികാരത്തില്‍ പിടിമുറുക്കിയത്. സീനിയോറിറ്റിക്ക് പരമപ്രാധാന്യം കല്‍പിച്ചിരുന്ന സൗദി രാജകുടുംബത്തില്‍, ആദ്യമായി ഡപ്യൂട്ടി ക്രൗണ്‍ പ്രിന്‍സ് അധികാരത്തിന്റെ ചുക്കാന്‍ കൈയിലെടുത്തു. ഇതോടെയാണ് രാജകുടുംബത്തിലെ പലര്‍ക്കും എതിര്‍പ്പ് തുടങ്ങിയത്.
അടുത്ത രാജാവാകാനുള്ള തയ്യാറെടുപ്പുകളാണ് സല്‍മാന്‍ നടത്തുന്നതെന്ന വാദം ഇതോടെ ശക്തമായി. 57കാരനായ മുഹമ്മദ് ബിന്‍ നയേഫാണ് ഇപ്പോഴത്തെ കിരീടാവകാശി. നയേഫിനെ മറികടന്ന് സല്‍മാന്‍ ഭരണാധികാരിയാകാന്‍ ശ്രമിക്കുകയാണെന്ന് ഏവരും കരുതി. മാത്രമല്ല, ഇപ്പോഴത്തെ പ്രായത്തില്‍ സല്‍മാന്‍ അധികാരമേല്‍ക്കുകയാണെങ്കില്‍, 31കാരനായ അദ്ദേഹം ദശാബ്ദങ്ങളോളം സൗദി ഭരിക്കുന്ന സാഹചര്യവുമുണ്ടാകുമായിരുന്നു. രാജകുമാരനെതിരെ രാജകുടുംബത്തില്‍ നിന്ന് തന്നെ വധശ്രമമുണ്ടായേക്കാമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (42 minutes ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (1 hour ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (1 hour ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (8 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (9 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (9 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (9 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (10 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (10 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (10 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (10 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (10 hours ago)

Malayali Vartha Recommends