Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അരയില്‍ ബെല്‍റ്റ് ബോംബ്, കൈയില്‍ എകെ 47, ഗ്രനേഡുപയോഗിച്ചു ആക്രമണം തുടങ്ങിയ ഭീകരവാദികള്‍ വെടിവച്ചു കൊലപ്പെടുത്തിയത് 57 പേരെ, തീവ്രവാദികള്‍ പാല്‍ കൊടുത്ത കൈയില്‍ തന്നെ തിരിഞ്ഞു കൊത്തുന്നു

25 OCTOBER 2016 10:06 AM IST
മലയാളി വാര്‍ത്ത

ബലൂചിസ്താന്റെ തലസാഥാനമായ ക്വെറ്റയിലെ പൊലീസ് അക്കാദമിയിലുണ്ടായ ഭീകരാക്രമണത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ക്വെറ്റയില്‍ നിന്ന് 20 കിലോമീറ്റര്‍ കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന ബലൂചിസ്താന്‍ പൊലീസ് കോളേജില്‍ ഇന്നലെ രാത്രി 11:10-ഓടെയാണ് ഭീകരാക്രമണമുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പോലീസ് ട്രെയിനിങ് അക്കാദമിയിലേക്ക് അതിക്രമിച്ച് കയറിയ ഭീകരര്‍ തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരാക്രമണം നടക്കുന്ന സമയത്ത് ഏകദേശം 700 ട്രെയിനികള്‍ അക്കാദമിയിലുണ്ടായിരുന്നു.

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മൂന്ന് ഭീകരരാണ് തോക്ക് ഉപയോഗിച്ച് ആക്രമണം നടത്തിയത്. മണിക്കൂറുകള്‍ നീണ്ട സൈനിക നടപടിയിലൂടെ മൂന്ന് ഭീകരരേയും വധിച്ചിട്ടുണ്ട്. ശരീരത്തില്‍ ബോംബ് ധരിച്ച ചാവേറുകളാണ് ഇവരെന്നാണ് സൈന്യം പറയുന്നത്. ഈ ബോംബുകള്‍ സ്വയം പൊട്ടിച്ചപ്പോഴാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. മൂന്നാമത്തെ ഭീകരനെ സുരക്ഷാ സേന വെടിവെച്ച് കൊല്ലുകയായിരുന്നു.

സൈന്യം എത്തിയ ശേഷം നൂറുകണക്കിന് പൊലീസ് ട്രയിനികളെ കോളേജില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ക്വെറ്റയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പാക് താലിബാനാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് സൈനികോദ്യോഗസ്ഥര്‍ പറയുന്നത്. കൊല്ലപ്പെട്ടവരും പരുക്കേറ്റവരും പൊലീസ് കോളേജിലെ ട്രയിനികളാണ്.

വാച്ച് ടവറിലെ സെന്‍ട്രിയെ വെടിവെച്ച് കൊന്ന ശേഷമാണ് ഭീകരര്‍ പൊലീസ് അക്കാദമി മൈതാനത്തേക്ക് പ്രവേശിച്ചത് എന്ന് ബലൂചിസ്താന്‍ ആഭ്യന്തരമന്ത്രി സര്‍ഫറാസ് ബഗ്തി പറഞ്ഞു. പാകിസ്താനില്‍ ഈ വര്‍ഷം ഉണ്ടാകുന്ന മൂന്നാമത്തെ വലിയ ആക്രമണമാണ് ഇത് എന്നും അദ്ദേഹം പറഞ്ഞു. എകെ-47 തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ചാണ് ഭീകരര്‍ ആക്രമണം നടത്തിയത്. പ്രദേശത്ത് നിരീക്ഷണത്തിനായി രണ്ട് സൈനിക ഹെലികോപ്റ്ററുകള്‍ എത്തിയിട്ടുണ്ട്. ഇന്നലെ പകല്‍ ദക്ഷിണ ക്വെറ്റയിലെ സുറാബില്‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ഒരുദ്യോഗസ്ഥന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 
ഇന്ത്യ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ ഭീകരാക്രമണം നടത്തുന്ന തീവ്രവാദിക്ള്‍ലെ സംരക്ഷിക്കുന്ന പാകിസ്താന് ഭീകാരാവാദികളില്‍ നിന്ന് തന്നെ തിരിച്ചടി നേരിടുന്ന അവസ്ഥയാണ് നിലവിലുള്ളത്. തുടരെ ഇന്ത്യന്‍ അതിര്‍ത്തികള്‍ വഴി നുഴഞ്ഞു കയറ്റവും, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന പാകിസ്ഥാന്‍ നേരിടുന്ന വെല്ലിവിളിയായി മാറുകയാണ് തീവ്രവാദികള്‍ തന്നെ ആക്രമണം നടത്തുന്നത്തിലൂടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (3 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (3 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (3 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (3 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (3 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (4 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (4 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (6 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (8 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (8 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (8 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (8 hours ago)

Malayali Vartha Recommends