Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകന്റെ മുന്നിലെ പീഡനശ്രമം തടഞ്ഞ അമ്മയെ ബഹ്റൈന്‍ രാജകുടുംബാംഗം വെടിവെച്ച് കൊന്നു

31 DECEMBER 2016 03:14 PM IST
മലയാളി വാര്‍ത്ത

പീഡനശ്രമം ചെറുത്ത മാധ്യമപ്രവര്‍ത്തകയെ ബഹ്റൈനില്‍ വെടിവെച്ചു കൊന്നു. ബഹ്റൈന്‍ രാജകുടുംബാംഗമാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുപത്തെട്ടുകാരിയായ മാധ്യമപ്രവര്‍ത്തക ഇമാന്‍ സലേഹിയാണ് കൊല്ലപ്പെട്ടത്. ഇമാന്‍ സലേഹിയുടെ ആറ് വയസ്സുകാരനായ മകന്റെ മുന്നില്‍വെച്ചായിരുന്നു പീഡനശ്രമവും കൊലപാതകവും. സെന്യത്തില്‍ സേവനമനുഷ്ടിക്കുന്ന രാജകുടുംബാംഗമാണ് കൊലയ്ക്ക് പിന്നിലെന്നാണ് വെളിപ്പെടുത്തല്‍. ബഹ്റൈന്‍ വാച്ച് എന്ന സംഘടനയുടെ തലവനായ അല ഷൈഹാബി ഈ വിവരം ട്വീറ്റ് ചെയ്തതോടെയാണ് കൊലപാതകവിവരം ലോകമറിയുന്നത്. ബഹ്റൈനിലെ റിഫ പട്ടണത്തില്‍ വെച്ചാണ് സംഭവം നടന്നത്.

ഇമാന്റെ മകന്‍ കാറിലിരിക്കുമ്പോഴാണ് കൊലപാതകം നടന്നത്. ബഹ്റൈന്‍ ദേശീയ ചാനലില്‍ സ്പോര്‍ട്സ് മാധ്യമപ്രവര്‍ത്തകയാണ് കൊല്ലപ്പെട്ട ഇമാന്‍ സലേഹി. ഇമാന്റെ കൊലപാതകം രാജ്യത്ത് വിവാദമായിരിക്കുകയാണ്. ഇമാനെ വെടിവെച്ച് കൊന്ന ശേഷം കൊലപാതകി കീഴടങ്ങുകയായിരുന്നു. 

ബഹ്റൈനിലെ പ്രമുഖ സുന്നി രാജകുടുംബത്തിലെ അംഗമാണ് കൊലപാതകം നടത്തിയതെന്ന ബഹ്റൈനിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഷിയ വംശജയാണ് കൊല്ലപ്പെട്ട ഇമാന്‍ സലേഹി. ബഹറൈനിലെ ഭരണകര്‍ത്താക്കളായ അല്‍ ഖലീഫ രാജകുടുംബത്തിനും സൈന്യത്തിനും ഏറെ സ്വാധീനമുള്ള നഗരമാണ് റിഫ. രാത്രി കാറിലിരിക്കുമ്പോള്‍ സൈനിക ഉദ്യോഗസ്ഥന്‍ ഇമാനെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പീഡന ശ്രമം ചെറുത്തതാണ് കൊലപാതക കാരണമെന്നാണ് ആരോപണം. മുപ്പത്തിനാലുകാരനായ ബഹ്റൈന്‍കാരനാണ് കൊലപാതകി എന്നാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സി പുറത്ത് വിടുന്ന വിവരം. ഇയാളെ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയിട്ടുള്ളതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

സലേഹിയുടെ കൊലപാതകി ബഹ്റൈന്‍ സൈന്യത്തിലെ ഉദ്യോഗസ്ഥനാണ് എന്നാണ് ഭരണകൂട അനുകൂല പത്രമായ ഗള്‍ഫ് ഡെയ്ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു യുവതി കൊല്ലപ്പെട്ടിരിക്കുന്നു എന്ന് മാത്രമാണ് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ വിശദീകരിച്ചിരിക്കുന്നത്. 

പിടിയിലായ സൈനിക ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. നിഷ്പക്ഷമായ അന്വേഷണം നടക്കുന്നുവെന്നാണ് സൈന്യം പുറത്ത് വിടുന്ന വിവരം. എന്നാല്‍ കൊലപാതകി രാജകുടുംബാംഗമായതിനാല്‍ അന്വേഷണം നീതിപൂര്‍വ്വമാകില്ല എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (16 minutes ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (53 minutes ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (1 hour ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (2 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (2 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (2 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

വിമാനത്തിനകത്ത് വച്ച് യാത്രക്കാരന് നെഞ്ചുവേദന ... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

ആ യാത്ര അവസാനയാത്രയായി.... അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം  (2 hours ago)

രാജൻ കേസിലെ ഏക സാക്ഷി, പ്രൊഫസർ കെ കെ അബ്ദുൾ ഗഫാർ അന്തരിച്ചു...  (3 hours ago)

സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന് ​ ​മു​ത​ൽ​ 11​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​ന്തോ​നേ​ഷ്യ,​ ​ഓ​സ്ട്രേ​ലി​യ,​ ​ന്യൂ​സി​ലാ​ൻ​ഡ് ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​ന്  (3 hours ago)

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (12 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (12 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (12 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (12 hours ago)

Malayali Vartha Recommends