ജപ്പാനില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥി മദ്യപിച്ചെത്തിയ അമ്മയെ തലയറുത്ത് കൊലപ്പെടുത്തി

ജപ്പാനില്‍ കൗമാരക്കാരന്‍ അമ്മയെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച ശേഷം തലയറുത്ത് കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ജപ്പാനിലെ ഒക്കിയാമയില്‍ കുറാഷിക്കിയിലായിരുന്നു ഈ അതിക്രൂര സംഭവം. പ്രാദേശിക സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 1.40 നായിരുന്നു കൊലപാതകം നടന്നത്.
ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ കൗമാരക്കാരനാണ് കൊലപാതകം നടത്തിയത്. തലയ്ക്കടിച്ചും ശരീരത്തില്‍ നിരവധി തവണ വെട്ടിയുമാണ് കൊലപ്പെടുത്തിയത്. പോലീസ് സ്ഥലത്തെത്തുമ്‌ബോള്‍ ഉടലും തലയും വേര്‍പ്പെട്ട നിലയിലായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് കൗമാരക്കാരനെ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോലീസ് പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha
























