ബാഗ്ദാദില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദിലെ തിരക്കേറിയ റോഡിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സദര്‍ സിറ്റിയില്‍ കൂലിപ്പണിക്കായി കാത്തുനിന്നവരാണ് സ്‌ഫോടനത്തിന് ഇരകളായവരില്‍ ഭൂരിഭാഗവും.
സ്‌ഫോടനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കുറഞ്ഞത് 32 പേര്‍ മരിച്ചതായും 61 പേര്‍ക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളീല്‍ ബാഗ്ദാദിലുണ്ടാകുന്ന രണ്ടാമത്തെ വലിയ സ്‌ഫോടനമാണിത്. കാറില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചെത്തിയ ചാവേറാണ് പൊട്ടിത്തെറിച്ചത്. ശനിയാഴ്ച ബാഗ്ദാദിലെ മാര്‍ക്കറ്റിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha



























