അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത് വാസ്തവ വിരുദ്ധം; പകല്‍ മുഴുവന്‍ ക്യൂ നിന്ന ശേഷം പണമില്ലെന്ന് അറിഞ്ഞ സ്ത്രീകള്‍ ബാങ്കിന്റെ വാതിലുകള്‍ അടച്ചുപൂട്ടി

പണമില്ലാത്തതില്‍ പ്രതിഷേധിച്ച് ഒരു സംഘം സ്ത്രീകള്‍ ബാങ്കിന്റെ വാതിലുകള്‍ അടച്ചുപൂട്ടി. പകല്‍ മുഴുവന്‍ പണത്തിനായി ക്യൂ നിന്ന ശേഷം പണമില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചതാണ് സ്ത്രീകളെ ചൊടിപ്പിച്ചത്.
മുസാഫര്‍നഗറിലെ ജന്‍സതാത് പട്ടണത്തിലാണ് സംഭവം. പിന്നീട് പോലീസ് എത്തിയാണ് സ്ത്രീകളെ ആട്ടിപ്പായിച്ച് ബാങ്കിന്റെ വാതിലുകള്‍ തുറന്നത്. നോട്ട് പിന്‍ വലിക്കല്‍ നിരോധനം പ്രഖ്യാപിച്ച് അമ്പത് ദിവസം പിന്നിട്ടിട്ടും നോട്ടുകള്‍ക്ക് ഇപ്പോഴും ക്ഷാമമനുഭവപ്പെടുന്നത് സാധാരണക്കാരെ വലയ്ക്കുകയാണ്.
https://www.facebook.com/Malayalivartha
























