വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച കുട്ടികള്‍ ഇരട്ടകളാണെങ്കിലും സഹോദരന്‍മാരല്ലെന്ന്; സ്വവര്‍ഗാനുരാഗികളായ ദമ്പതികളെ വിഷമിപ്പിച്ച് കോടതി വിധി

വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച കുട്ടികള്‍ ഇരട്ടകളാണെങ്കിലും സഹോദരന്‍മാരല്ലെന്ന് കോടതി. ഇറ്റാലിയന്‍ കോടതിയാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സ്വവര്‍ഗാനുരാഗികളായ ഇറ്റാലിയന്‍ ദമ്പതികള്‍ക്കാണ് ഈ ദുര്‍ഗതി ഉണ്ടായിരിക്കുന്നത്. പതിനഞ്ച് മാസം മുമ്പ് വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഒരു സ്ത്രീ ഇരട്ട ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.
വന്ധ്യതാ ചികിത്സയിലൂടെ ഉണ്ടായ കുട്ടികളാണിവര്‍. എന്നാല്‍ ഈ കുട്ടികള്‍ ഇരട്ടകളാണെങ്കിലും സഹോദരന്മാരല്ലെന്നാണ് ഇറ്റാലിയന്‍ കോടതി വിധിച്ചിരിക്കുന്നത്. വാടക ഗര്‍ഭധാരണം നിയമവിരുദ്ധമായി കണക്കാക്കുന്ന ഇറ്റലിയില്‍, ദമ്പതികള്‍ക്ക് വിദേശത്ത് ഇത്തരത്തില്‍ ജനിക്കുന്ന കുട്ടികളെ നിയമപരമായി സ്വന്തമാണെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
യു.എസിലെ കാലിഫോര്‍ണിയയിലാണ് കുട്ടികള്‍ ജനിച്ചതെങ്കിലും ദമ്പതികള്‍ കുട്ടികളുമായി മിലാനില്‍ എത്തിയപ്പോഴാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ജനനസര്‍ട്ടിഫിക്കറ്റിനായി ദമ്പതികള്‍ രജിസ്ട്രാര്‍ ഓഫീസിലെത്തിയപ്പോള്‍ അവിടുത്തെ ക്ലര്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറായില്ല. കുട്ടികളെ നിയമപരമായി ദമ്പതികളുടെ മക്കളായി അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു വിശദീകരണം. മുമ്പും ഇറ്റലിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിരുന്നതോടെ ദമ്പതികള്‍ കോടതിയെ സമീപിച്ചു. എന്നാല്‍ വിധി എതിരായിരുന്നു. തുടര്‍ന്ന് ദമ്പതികള്‍ മറ്റൊരു കോടതിയില്‍ അപ്പീല്‍ നല്‍കുകയും കോടതി ദമ്പതികള്‍ക്ക് പാതി അനുകൂലമായി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ദമ്പതികളായ പുരുഷന്മാര്‍ രണ്ടായാണ് ബീജ സാമ്പിളുകള്‍ നല്‍കിയതെന്നും അതിനാല്‍ തങ്ങളുടെ മകനെ ഓരോരുത്തര്‍ക്കും സ്വന്തം മകനായി രജിസ്റ്റര്‍ ചെയ്യാമെന്നുമാണ് കോടതി വിധി. എന്നാല്‍ ഇരുവരുടെയും മക്കളായി കുട്ടികളെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അവരെ സഹോദരങ്ങളായി കണക്കാക്കുകയില്ലെന്നും കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























