ലാഹോറില്‍ ഇരുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; ഏഴു മരണം

പാക്കിസ്ഥാനിലെ ലാഹോറില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ ഏഴു പേര്‍ മരിച്ചു. എട്ടു പേര്‍ക്കു പരിക്കേറ്റു. മഹമ്മൂദ് ബോത്തിയിലെ ഇരുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
https://www.facebook.com/Malayalivartha
























