ബന്ധു ലൈംഗികമായി ഉപദ്രവിച്ച പന്ത്രണ്ടുവയസുകാരി ഫേസ്ബുക് ലൈവ് സ്ട്രീം ചെയ്ത് ആത്മഹത്യചെയ്തു

ബന്ധു ലൈംഗികമായി പീഡിപ്പിച്ച പന്ത്രണ്ടുവയസുകാരി ഫേസ്ബുക് ലൈവ്‌സ്ട്രീം ചെയ്ത് ആത്മഹത്യ ചെയ്തു. ജോര്‍ജിയയിലെ പോക് കൗണ്ടിയിലാണു സംഭവം. പോക് കൗണ്ടി കെഡര്‍ടൗണ്‍ മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി കാറ്റ്‌ലിനാണ് ജീവനൊടുക്കിയത്. കാറ്റ്‌ലിന്റെ വീഡിയോ ഏറെ ചര്‍ച്ചയായതിനെത്തുടര്‍ന്നും വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്നും ഫേസ്ബുക്ക് അത് നീക്കം ചെയ്തു.
താന്‍ ബന്ധുവിനാല്‍ മാനസികമായും ലൈംഗികമായും ദുരുപയോഗിക്കപ്പെട്ടു എന്നു പറഞ്ഞ് കാറ്റ്‌ലിന്‍ വീടിന്റെ പിന്നില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഡിസംബര്‍ മുപ്പതിനായിരുന്നു സംഭവം. ഇരുപതോളം മിനുട്ട് ദൈര്‍ഘ്യമുണ്ടായിരുന്നതായിരുന്നു വീഡിയോ. കാറ്റ്‌ലിനെ മറ്റൊരു സ്ത്രീ പേരുവിളിക്കുന്നതും പിന്നണിയില്‍ കേള്‍ക്കാന്‍ ക!ഴിഞ്ഞിരുന്നു. വീഡിയോ പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഫേസ്ബുക്കില്‍നിന്നു നിരവധി ഓണ്‍ലൈന്‍ സൈറ്റുകള്‍ ഈ വീഡിയോ എടുത്തു നല്‍കിയിരുന്നു. ഇതു പിന്നീട് പൊലീസ് ഇടപെട്ടു നീക്കം ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha
























