Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നോട്ട് അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പ്രശംസിച്ച് ഫ്രാന്‍സ്... കാണിക്കുന്നത് കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ നരേന്ദ്ര മോഡിയുടെ ഉറച്ച തീരുമാനം

16 JANUARY 2017 11:07 AM IST
മലയാളി വാര്‍ത്ത

1000, 500 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പ്രശംസിച്ച് ഫ്രാന്‍സ്. നോട്ട് അസാധുവാക്കല്‍ ശക്തമായ നീക്കമാണ്. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഉറച്ച തീരുമാനമാണ് കാണിക്കുന്നതെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഴാന്‍ മാര്‍ക്ക് അയ്‌റോള്‍ട്ട് പറഞ്ഞു.

മോഡിയുടെ നേതൃത്വത്തില്‍ എടുത്ത പല തീരുമാനങ്ങളും വിദേശനിക്ഷേപത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അവര്‍ ശരിയായ പാതയിലാണ് എന്നാണ് കേന്ദ്രത്തിന്റെ നീക്കങ്ങളെ ഫ്രഞ്ച് മന്ത്രി വിശേഷിപ്പിച്ചത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയെയും കേന്ദ്രനയങ്ങളെയും ഴാന്‍ മാര്‍ക്ക് അയ്‌റോള്‍ട്ട് പുകഴ്ത്തിയത്.

ഇന്ത്യ നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ ശക്തമായ തീരുമാനമാണ്. കള്ളപ്പണത്തിനും അഴിമതിക്കും നികുതിവെട്ടിപ്പുകാര്‍ക്കുമെതിരെയുള്ള മോഡിയുടെ പോരാട്ടമാണ് ഇതിലൂടെ കാണുന്നത്. പുതിയ നീക്കത്തിലൂടെ വലിയൊരു മാറ്റമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥപോലുള്ള നീക്കങ്ങളും ലക്ഷ്യമിടുന്നു. പുതിയ നീക്കങ്ങളെ നല്ല രീതിയിലാണ് ഞങ്ങള്‍ നോക്കിക്കാണുന്നത്. സംരംഭകര്‍ക്ക് മികച്ച പിന്തുണ നല്‍കുന്നതാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഴാന്‍ മാര്‍ക്ക് അയ്‌റോള്‍ട്ട് പറഞ്ഞു.

മെയ്ക്ക് ഇന്‍ ഇന്ത്യ എന്നത് മികച്ച നീക്കമാണ്. അതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. എല്ലാ ആശംസകളും നേരുന്നു. ഇത്തരമൊരു പദ്ധതിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ നന്ദി പറയുന്നുവെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി പറഞ്ഞു. നാലു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഫ്രഞ്ച് മന്ത്രി ഇന്ത്യയില്‍ എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (2 minutes ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (4 minutes ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (6 minutes ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (16 minutes ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (28 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (1 hour ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

Malayali Vartha Recommends