Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുട്ടികളെ പാട്ടും നൃത്തവും പഠിപ്പിയ്ക്കാനയ്ക്കുമ്പോള്‍ ജാഗ്രത വേണം!

18 JANUARY 2017 01:18 PM IST
മലയാളി വാര്‍ത്ത

പുതുതലമുറയ്ക്ക് ഭാരതീയ സംസ്‌കാരത്തിലെ മൂല്യങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കി വളര്‍ത്തി കൊണ്ടു വരാന്‍ മനപൂര്‍വ്വമായ ശ്രമം മാതാപിതാക്കളുടെയും അധ്യാപകരുടെയും ഭാഗത്തു നിന്നുണ്ടാകുന്നില്ലെങ്കില്‍ ന്യൂജെന്‍ യുവത്വം പുറം രാജ്യങ്ങളിലെ യുവജനങ്ങളുടെ ജീവിതത്തിലെ പുറംമോടി കണ്ട് ആകൃഷ്ടരായി അത് അതേപടി അനുകരിക്കാന്‍ ശ്രമിച്ചെന്നു വരും.

മാതാപിതാക്കള്‍ നിര്‍ദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ അവര്‍ക്ക് ചങ്ങലകളായ് അനുഭവപ്പെടുകയും രക്ഷകര്‍ത്താക്കള്‍ അറിയാതെയിരിക്കുമ്പോഴെങ്കിലും വിലക്കുകളില്‍ ഒതുക്കി വച്ചിരിക്കുന്നവ ചെയ്ത് സ്വാതന്ത്യം ആഘോഷിക്കാനായി ശ്രമം നടത്തുകയും ചെയ്യും. പുതുതലമുറ ആഗ്രഹിക്കുന്ന അമിത സ്വാതന്ത്യം അവരെ കൊണ്ടു ചെന്നെത്തിക്കുന്നത് ജീവിതമേ കൈ വിട്ടു പോകുന്ന അവസ്ഥയിലേയ്ക്കായിരിക്കുമെന്ന് അവരറിയുന്നില്ല.

അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം അങ്ങനെ തുടങ്ങി ലൈംഗിക സ്വാതന്ത്ര്യം വരെയുള്ള എല്ലാ സ്വാതന്ത്ര്യങ്ങളും ഉളള പാശ്ചാത്യ രാജ്യങ്ങളിലെ യുവതലമുറയിലെ വലിയ പങ്കും നിരാശയും അന്ധകാരവും നിറഞ്ഞ ഭാവിയെയാണ് നേരിടുന്നതെന്ന് അവിടത്തെ അധികാരികളും തിരിച്ചറിഞ്ഞു തുടങ്ങിയതിനാലാണ് പല വിധത്തിലുള്ള പുനരധിവാസപ്രവര്‍ത്തനങ്ങള്‍ അവരുടെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായത്.

ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേ എന്നറിയപ്പെടുന്ന ഇന്റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണിലൂടെയും ലൈംഗികത യാതൊരു നിയന്ത്രണവുമില്ലാതെ എല്ലാവരുടേയും മുന്നിലെത്തുന്നതിനാല്‍ ലൈംഗികതൃഷ്ണയെ ശമിപ്പിയ്ക്കുന്നതിന് എവിടെയാണ് സൗകര്യമുള്ളത് എന്നാണ് നേരം പുലരുമ്പോള്‍ മുതല്‍ മിക്കവരുടേയും ചിന്ത എന്നു പറഞ്ഞാല്‍ അതിശയോക്തിയേ അല്ല.

ലൈംഗികമായി ഉത്തേജിപ്പിക്കപ്പെട്ട സ്ഥിതിയിലായിരിക്കുന്ന പുരുഷനായാലും സ്ത്രീയായാലും സമൂഹത്തില്‍ തങ്ങള്‍ക്കുള്ള സ്ഥാനമാനങ്ങളെല്ലാം മറന്നു കളഞ്ഞു കൊണ്ട് രതിയിലേര്‍പ്പെടുന്നതിന് അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിനായി ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. അതിന്റെ ഫലമാണ് വിദ്യ സ്വീകരിക്കാനെത്തുന്ന ശിഷ്യരാണെന്നോ വേദപഠനത്തിനെത്തുന്ന കുട്ടികളാണെന്നോ ഉള്ള വിവേചനമൊന്നും ഇല്ലാതെ ഇവിടങ്ങളിലൊക്കെ വച്ച് പീഡനം നടക്കുന്നതിന്റെ കഥകള്‍ അനുദിനമെന്നോണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത്.

ന്യൂയോര്‍ക്കിലെ ഒരു കാത്തലിക് സ്‌കൂളിലെ 69-കാരനായ മ്യൂസിക് ഡയറക്ടറെ അടുത്തിടെ അവര്‍ പിരിച്ചു വിട്ടു. സ്‌കൂളിനോടനുബന്ധിച്ചുള്ള പള്ളിയിലെ ക്വയറിലെ അംഗമായിരുന്ന 11 കാരി വിദ്യാര്‍ത്ഥിനിയെ ലൈംഗിക താത്പര്യത്തോടെ തഴുകി എന്നതിനാണ് അയാളെ പുറത്താക്കിയത്. പോലീസ് അയാളെ അറസ്റ്റു ചെയ്തിട്ടുമുണ്ട്.

13 വയസ്സില്‍ താഴെ പ്രായമുള്ള ഒരു ബാലികയോട് ലൈംഗിക താത്പര്യത്തോടെ ഇടപെട്ടു, ലൈംഗിക പീഡനം, 17 വയസ്സില്‍ താഴെ പ്രായമുള്ള ഒരു കുട്ടിയ്ക്ക് ഹാനികരമായേക്കാവുന്ന രീതിയില്‍ ഇടപെട്ടു എന്നിങ്ങനെയുള്ള വകുപ്പുകളാണ് റഫേല്‍ ഡയസ് എന്ന ആ 69-കാരനെതിരെ ചുമത്തിയിട്ടുള്ളത്. 35,000 ഡോളറിന്റെ ജാമ്യത്തിലാണ് അയാളെ അറസ്റ്റു ചെയ്ത് വിട്ടയച്ചത്.

11-കാരിയായ ആ ബാലികയോട് അവള്‍ക്ക് ആര്‍ത്തവം ആരംഭിച്ചുവോ എന്നയാള്‍ ചോദിച്ചിരുന്നുവെന്നും അതിന് ഉത്തരം കൊടുത്തയുടനെ ആ ബാലികയുടെ സ്വകാര്യ ഭാഗത്തേക്ക് കൈ കടത്തി എന്നാണ് പെണ്‍കുട്ടി പോലീസിനോടു പറഞ്ഞത്. സംഗീത പാഠങ്ങള്‍ വീട്ടില്‍ വച്ചു പറഞ്ഞു കൊടുക്കാനായി വീട്ടുകാര്‍ അയാളോട് ആവശ്യപ്പെട്ടതിന്‍ പ്രകാരം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോഴും നാലഞ്ചു തവണ ഇപ്രകാരം സംഭവിച്ചുവെന്ന് അവള്‍ പറയുന്നു. കൂടാതെ ക്വയറില്‍ വച്ചു പാടാന്‍ മടിച്ചു നിന്നപ്പോള്‍ അവളുടെ മാറിടം തഴുകുവാനും ശ്രമിച്ചുവത്രേ ആ 69-കാരന്‍.

ഇത്രയുമായപ്പോഴേക്കും തനിക്ക് ക്വയറില്‍ തുടരാന്‍ താത്പര്യമില്ലെന്നും സംഗീതം പഠിക്കാന്‍ ഇഷ്ടമല്ലെന്നും അവള്‍ അമ്മയെ അറിയിച്ചു. കാരണമന്വേഷിച്ച അമ്മയോട് അവള്‍ വ്യക്തമായ മറുപടി പറഞ്ഞില്ല. എന്നാലും മകള്‍ക്കിഷ്ടമില്ലെങ്കില്‍ ഇനി ക്വയര്‍ പാടാനും പരിശീലിക്കാനും പോകാതിരിക്കാന്‍ അമ്മ അനുമതി നല്‍കി. പിന്നീട് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ട്രെയിനില്‍ വച്ച് അയാള്‍ ആ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ അവളുടെ അടുക്കലെത്തി ഖേദം പ്രകടിപ്പിച്ചുവെന്നും തുടര്‍ന്നും സംഗീത ക്ലാസ് തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതോടെ ആകെ അരിശം കയറിയ അവള്‍ വിവരമെല്ലാം സ്വന്തം പിതാവിനെ അറിയിക്കുകയായിരുന്നു.

ഇതെല്ലാം നിന്റെ കുറ്റം കൊണ്ടാണെന്നു ശകാരിക്കാനോ കുറ്റപ്പെടുത്താനോ ശ്രമിക്കാതെ അവളുടെ അച്ഛന്‍ സ്‌കൂളിനോടനുബന്ധിച്ചുള്ള പള്ളിയിലെത്തി വിവരം പറഞ്ഞിട്ട് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (9 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (41 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (49 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (3 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (4 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (4 hours ago)

Malayali Vartha Recommends