കാണാതായ ഇന്ത്യക്കാരിയായ വീട്ടമ്മയുടെ ജഡം ലെസ്റ്ററിലെ വഴിയരികില്‍ ഒരു സ്യൂട്ട് കേസിനകത്ത്; സംശയാസ്പദമായി 50-കാരനെ അറസ്റ്റ് ചെയ്തു

കുറച്ചുനാളുകള്‍ക്ക് മുന്‍പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം ഇംഗ്ലണ്ടിലെ ലെസ്റ്റര്‍ എന്ന സ്ഥലത്തെ ഒരു വഴിയരികില്‍ പെട്ടിയിലാക്കിയ നിലയില്‍ കണ്ടെത്തി. ഇന്ത്യക്കാരിയായ കിരണ്‍ ഡൗടിയ എന്ന 45-കാരിയുടെ ബോഡിയാണ് പെട്ടിയിലാക്കി വഴിയില്‍ ഉപേക്ഷിക്കപ്പെട്ടത്.
രണ്ടു കുട്ടികളുടെ അമ്മയാണ് കിരണ്‍. ഒരു കോള്‍ സെന്ററിലാണ് കിരണ്‍ ജോലി ചെയ്തിരുന്നത്. ലെസ്റ്ററിലെ എവിങ്ടണ്‍ എന്ന സ്ഥലത്തെ ഇടവഴിയിലാണ് പെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടത്.
സംഭവവുമായി ബന്ധപ്പെട്ട് അന്‍പത് വയസ്സുകാരനായ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരഭിച്ചിട്ടുണ്ട്.
അന്ന് വഴിയരികില്‍ ആരെങ്കിലും പെട്ടി ഉപേക്ഷിച്ചതായി ദൃക്‌സാക്ഷികള്‍ ആരെങ്കിലും ഉണ്ടോ എന്നും അവിടെയുള്ള സിസി ടിവി ഫൂട്ടേജും പോലീസ് പരിശോധിച്ച് വരികയാണ്.
കഴിഞ്ഞ 17 വര്‍ഷമായി കിരണ്‍ ഇവിടെയാണ് ജോലി ചെയുന്നത്. ഭര്‍ത്താവും രണ്ടുമക്കളും ഇവിടെ തന്നെയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇനിയും പൂര്‍ത്തിയായിട്ടില്ല.
https://www.facebook.com/Malayalivartha























