ലോകപോലീസിന്റെ തലപ്പത്തേക്ക് ബിസിനസ്സ് മാഗ്നറ്റ്... ട്രംപിന്റെ സ്ഥാനാരോഹണം ഇന്ന്; ആകാംക്ഷയോടെ ലോകം

അമേരിക്കയുടെ 45ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും. വാഷിങ്ടണിലെ കാപിറ്റള്‍ ഹാളില്‍ വെള്ളിയാഴ്ച പ്രാദേശികസമയം വൈകീട്ട് അഞ്ചിനുനടക്കുന്ന പൊതുചടങ്ങിലാണ് ട്രംപിന്റെ സ്ഥാനാരോഹണം. ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് മൈക് പെന്‍സും വെള്ളിയാഴ്ച സ്ഥാനമേല്‍ക്കും. മുന്‍ പ്രസിഡന്റുമാരായ ജിമ്മി കാര്‍ട്ടര്‍, ബില്‍ കല്‍ന്റന്‍, ജോര്‍ജ് ബുഷ് ജൂനിയര്‍, ബരാക് ഒബാമ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഹില്ലരി ക്ലിന്റനും ചടങ്ങിനെത്തും.
നവംബര്‍ എട്ടിനുനടന്ന തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റനെ പരാജയപ്പെടുത്തിയാണ് ട്രംപ് പ്രസിഡന്റ് പദവിയിലെത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണകാലത്തും വിജയത്തിനുശേഷവും വിവാദങ്ങള്‍ സൃഷ്ടിച്ച ട്രംപിന്റെ സ്ഥാനാരോഹണം ലോകം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha























