ഒരു സ്വപ്‌നത്തിന് ഇത്രയും ശത്രുതയോ? ഒരു സ്വപ്നത്തിന്റെ പേരില്‍ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്

ഒരു സ്വപ്നത്തിന്റെ പേരില്‍ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്. തലനാരിഴക്കാണ് ഭാര്യ രക്ഷപ്പെട്ടത്. പെന്‍സില്‍വാനിയയിലെ കൊനാര്‍ഡ് റുഡല്‍വെജ് എന്ന 49 കാരനാണ് മദ്യപിച്ചു ലക്കുകെട്ടു കണ്ട ഒരു സ്വപനത്തിന്റെ പേരില്‍ ഭാര്യയെ കൊല്ലാന്‍ തയ്യാറായത്.
ഭാര്യ തന്നെ ചതിക്കുന്നത് സ്വപ്നം കണ്ടുവെന്നാരോപിച്ചാണ് അയാള്‍ കൊല്ലാന്‍ ശ്രമിച്ചത്. അച്ഛന്‍ അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് പരിഭ്രാന്തയായ മകള്‍ ഇടപെട്ടതോടെയാണ് കൊലപാതകശ്രമം പരാജയപ്പെട്ടത്. തുടര്‍ന്ന് അയാള്‍ മകളെയും പൊതിരെ ഉപദ്രവിച്ചു. പക്ഷെ ആ കുട്ടിയുടെ ബുദ്ധിപൂര്‍വമായ നീക്കമാണ് അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ ഇടയായത്.
കൊലപാതകശ്രമത്തില്‍ നിന്ന് അച്ഛനെ പിന്തിരിക്കുന്ന അവസരത്തില്‍ത്തന്നെ പൊലീസിനു ഫോണ്‍ചെയ്യുകയും അലറിവിളിച്ച് അയല്‍ക്കാരെ കൂട്ടുകയും ചെയ്തതോടെയാണ് കുട്ടിയുടെ അച്ഛന്‍ കൊലപാതകശ്രമത്തില്‍ നിന്നു പിന്മാറിയത്. തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകശ്രമത്തിന് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
https://www.facebook.com/Malayalivartha























