'ഓസ്‌കാര്‍ 2017: ഹാക്‌സോ റിഡ്ജിന് രണ്ട് പുരസ്‌കാരങ്ങള്‍; മികച്ച സഹനടന്‍, മഹര്‍ഷെല അലി; മികച്ച സഹനടി, വയോള ഡേവിസ്'

ഓസ്‌കാര്‍ പുരസ്‌കാരദാനച്ചടങ്ങിന് ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററില്‍ തുടക്കം. മൂണ്‍ലൈറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മഹെര്‍ഷലാ അലിക്ക് മികച്ച സഹനടനുള്ള പുരസ്‌കാരം നല്‍കിക്കൊണ്ടാണ് പുരസ്‌കാരദാനം ആരംഭിച്ചത്. സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെ ഹോളിവുഡിന് സുപരിചിതനായ ഇന്ത്യന്‍ വംശജന്‍ ദേവ് പട്ടേലും മികച്ച സഹനടനുള്ള നാമനിര്‍ദേശപ്പട്ടികയില്‍ ഉണ്ടായിരുന്നു.
മികച്ച ചിത്രം, നടന്‍, നടി എന്നിങ്ങനെ 24 വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക. 14 നോമിനേഷനുകള്‍ നേടിയ ലാ ലാ ലാന്‍ഡ് ആണ് ഇത്തവണത്തെ ശ്രദ്ധാകേന്ദ്രം. നവമാധ്യമങ്ങളിലൂടെ തത്സമയം ഓസ്‌കര്‍ കാണാനും അക്കാദമി അവസരമൊരുക്കിയിട്ടുണ്ട്. ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര തുടര്‍ച്ചയായി രണ്ടാം തവണയും ഓസ്‌കാറില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്.

ട്രംപിന്റെ യാത്രാ വിലക്കുള്ളതിനാല്‍ വിദേശ ഭാഷാ ചിത്ര വിഭാഗത്തില്‍ നോമിനേഷന്‍ നേടിയ ഇറാനില്‍ നിന്നുള്ള ദ സെയില്‍സ്മാന്റെ സംവിധായകനോ അണിയറ പ്രവര്‍ത്തകരോ പുരസ്‌കാര ച്ചടങ്ങിനെത്തില്ല. പകരം നാസയില്‍ ജോലി ചെയ്യുന്ന ഇറാനില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ചിത്രത്തെ പ്രതിനീധികരിച്ചെത്തും. ലിയനാര്‍ഡോ ഡി കാപ്രിയോ, ബ്രീ ലാര്‍സണ്‍ തുടങ്ങിയ പ്രമുഖ ഹോളിവുഡ് താരങ്ങളെല്ലാം റെഡ് കാര്‍പ്പറ്റിലെത്തും. ജിമ്മി കിമ്മലാണ് പരിപാടിയുടെ അവതാരകന്‍.
https://www.facebook.com/Malayalivartha























