Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഓസ്‌കര്‍ അവാര്‍ഡിന് ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററില്‍ തുടക്കം. ലാ ലാ ലാന്‍ഡ് പുരസ്കാരങ്ങൾ വാരിക്കൂട്ടി...

27 FEBRUARY 2017 11:52 AM IST
മലയാളി വാര്‍ത്ത

മികച്ച ചിത്രത്തിനുള്ള 2017–ലെ ഓസ്‌കര്‍ പുരസ്‌കാരം മൂണ്‍ലൈറ്റ് നേടി. മികച്ച സംവിധായകന്‍ ലാ ലാ ലാന്‍ഡ് ഒരുക്കിയ ഡാമിയന്‍ ഷാസെലാണ്. മാഞ്ചെസ്റ്റര്‍ ബൈ ദ് സീ എന്ന ചിത്രത്തിലെ അഭിനയത്തിന് കാസെ അഫ്‌ലെക്ക് മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോള്‍ ലാ ലാ ലാന്‍ഡിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച എമാ സ്‌റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. 14 നോമിനേഷനുകള്‍ നേടിയ ലാ ലാ ലാന്‍ഡ് ആകെ ആറു പുരസ്‌കാരങ്ങള്‍ നേടി. 

മികച്ച ചിത്രമായി ആദ്യം ലാ ലാ ലാന്‍ഡ് എന്നാണ് പ്രഖ്യാപിച്ചതെങ്കിലും പിന്നീട് ഇതു മൂണ്‍ലൈറ്റ് എന്നാക്കി തിരുത്തി. മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം സൂട്ടോപ്പിയ നേടി. വിഷ്വല്‍ എഫക്റ്റ്‌സിനുള്ള പുരസ്‌കാരം കുട്ടികളുടെ പ്രിയപ്പെട്ട ചിത്രമായി ജംഗിള്‍ ബുക്ക് നേടി. 7 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മികച്ച വിദേശ ഭാഷാ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഇറാനില്‍ നിന്നുള്ള ദ സെയില്‍സ്മാന്റെ സംവിധായകനും അണിയറ പ്രവര്‍ത്തകരും പുരസ്‌കാരദാനച്ചടങ്ങിനെത്തിയില്ല. 

മൂണ്‍ലൈറ്റിലെ അഭിനയത്തിന് മഹെര്‍ഷലാ അലിക്ക് മികച്ച സഹനടനുള്ള പുരസ്‌കാരം നല്‍കിക്കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. ഫെന്‍സസ് എന്ന ചിത്രത്തിലെ അഭിനയത്തിന് വയോലാ ഡേവിസ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി. സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെ ഹോളിവുഡിന് സുപരിചിതനായ ഇന്ത്യന്‍ വംശജന്‍ ദേവ് പട്ടേലും മികച്ച സഹനടനുള്ള നാമനിര്‍ദേശപ്പട്ടികയില്‍ ഉണ്ടായിരുന്നു. 


മികച്ച ചിത്രം: മൂണ്‍ലൈറ്റ്, മികച്ച നടന്‍: കാസെ അഫ്‌ലെക്ക് (ചിത്രം: മാന്‍ചെസ്റ്റര്‍ ബൈ ദ സീ), മികച്ച നടി: എമാ സ്‌റ്റോണ്‍( ചിത്രം: ലാ ലാ ലാന്‍ഡ്), മികച്ച സംവിധായകന്‍: ഡാമിയന്‍ ഷാസെല്‍ (ചിത്രം: ലാ ലാ ലാന്‍ഡ്), മികച്ച സഹനടന്‍: മഹെര്‍ഷലാ അലി,(ചിത്രം: മൂണ്‍ലൈറ്റ്), മികച്ച സഹനടി: വയോലാ ഡേവിസ്, (ചിത്രം: ഫെന്‍സസ്), മികച്ച തിരക്കഥ: കെന്നത്ത് ലോനെര്‍ഗാന്‍, (ചിത്രം: മാന്‍ചെസ്റ്റര്‍ ബൈ ദ സീ), മികച്ച തിരക്കഥ (അഡാപ്റ്റഡ്): ബാരി ജെങ്കിന്‍സ്, (ചിത്രം: മൂണ്‍ലൈറ്റ്), മികച്ച വിദേശഭാഷാ ചിത്രം: ദ് സെയില്‍സ്!മാന്‍, മികച്ച ഛായാഗ്രഹണം: ലിനസ് സാന്‍ഡ്‌ഗ്രെന്‍, (ചിത്രം: ലാ ലാ ലാന്‍ഡ് ), മികച്ച പശ്ചാത്തലം സംഗീതം: ജസ്റ്റിന്‍ ഹര്‍വിറ്റ്‌സ്,(ചിത്രം: ലാ ലാ ലാന്‍ഡ്), മികച്ച ഗാനം: സിറ്റി ഓഫ് സ്റ്റാര്‍സ്, (ചിത്രം: ലാ ലാ ലാന്‍ഡ് ), മികച്ച ആനിമേഷന്‍ ചിത്രം: സൂട്ടോപ്പിയ, മികച്ച ഡോക്യുമെന്റ്‌റി (ഷോര്‍ട്ട് സബ്‌ജെക്റ്റ്): ദ് വൈറ്റ് എലമെന്റ്‌സ്, മികച്ച ഷോര്‍ട്ട് ഫിലിം (ലൈവ് ആക്ഷന്‍): സിങ്, വിഷ്വല്‍ എഫക്റ്റ്‌സ്: ജംഗിള്‍ ബുക്ക്, ഫിലിം എഡിറ്റിങ്: ജോണ്‍ ഗില്‍ബേര്‍ട്ട് (ചിത്രം: ഹാക്ക്‌സോ റിഡ്ജ്), പ്രൊഡക്ഷന്‍ ഡിസൈന്‍: ഡേവിഡ് വാസ്‌ക്കോ, സാന്‍ഡി റെയ്‌നോള്‍ഡ്‌സ്. (ചിത്രം: ലാ ലാ ലാന്‍ഡ്), മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം: പൈപ്പര്‍, ശബ്ദസംയോജനം: സില്‍വൈന്‍ ബെല്‍മെയര്‍, (ചിത്രം: അറൈവല്‍), ശബ്ദമിശ്രണം: കെവിന്‍ കൊണെല്‍, ആന്‍ഡി റൈറ്റ്, റോബര്‍ട്ട് മക്കെന്‍സീ, പീറ്റര്‍ ഗ്രേസ്. (ചിത്രം: ഹാക്ക്‌സോ റിഡ്ജ്), മികച്ച ഡോക്യുമെന്റ്രി ഫീച്ചര്‍: ഒ.ജെ മെയ്ഡ് ഇന്‍ അമേരിക്ക (എസ്ര എഡെല്‍മാന്‍, കരോളിന്‍ വാട്ടര്‍ലോ), മേക്കപ്പ്: അലെസാന്‍ഡ്രോ ബെര്‍ട്ടൊലാസ്സി, ജിയോര്‍ജിയോ ഗ്രിഗോറിനി, ക്രിസ്റ്റഫര്‍ നെല്‍സണ്‍, (ചിത്രം: സൂയിസൈഡ് സക്വാഡ് ), വസ്ത്രാലങ്കാരം: കൊളീന്‍ അറ്റ്‌വുഡ്, (ചിത്രം: ഫന്റാസ്റ്റിക്ക് ബീസ്റ്റ്‌സ് ആന്‍ഡ് വേര്‍ ടു ഫൈന്‍ഡ് ദം)... 


24 വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. 14 നോമിനേഷനുകള്‍ നേടിയ ലാ ലാ ലാന്‍ഡ് ആയിരുന്നു ഇത്തവണത്തെ ശ്രദ്ധാകേന്ദ്രം. ജാക്കിച്ചാന്‍, ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര, ലിയനാര്‍ഡോ ഡി കാപ്രിയോ, ബ്രീ ലാര്‍സണ്‍, മെറില്‍ സ്ട്രീപ്പ് തുടങ്ങിയ പ്രമുഖ ഹോളിവുഡ് താരങ്ങളെല്ലാം റെഡ് കാര്‍പ്പറ്റിലെത്തി. ജിമ്മി കിമ്മലായിരുന്നു പരിപാടിയുടെ അവതാരകന്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (3 minutes ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (9 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (10 minutes ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (14 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (18 minutes ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (30 minutes ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (45 minutes ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (52 minutes ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (1 hour ago)

പാകിസ്ഥാനുമായി യുദ്ധം കച്ചകെട്ടി ഇറങ്ങി ഇന്ത്യ.. പഠിക്കാത്ത പരിഷകൾ..! ബിലാവല്‍ ഭൂട്ടോയെ വലിച്ചുകീറി ഇന്ത്യ  (1 hour ago)

കനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

പളളി ഖബറിസ്ഥാനില്‍ നിന്ന് പുറത്തെടുത്ത് മൃതദേഹം..! പാതി അഴുകിയ ബോഡിയിൽ പോസ്റ്റ്മോര്‍ട്ടം..! സത്യം ഭാര്യയ്ക്ക് അറിയണം  (1 hour ago)

ക്യമറ കണ്ടതും കട്ടകലിപ്പിൽ നടുവിരൽ ഉയർത്തി തെറിവിളിച്ച് സിയ..!അവൻ ചവാൻ ഉള്ളത് തന്നെ ജയിലിൽ നിന്ന് ഇറങ്ങിയാൽ ഉടൻ കല്യാണം  (1 hour ago)

വീസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോയില്ല: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച യുക്രെയ്ന്‍ യുവതി പിടിയില്‍  (1 hour ago)

തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍  (1 hour ago)

Malayali Vartha Recommends