ലക്‌നൗവില്‍ പോലീസുകാരും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നീണ്ട പന്ത്രണ്ടു മണിക്കൂറുകള്‍ക്കു ശേഷം പോലീസുകാര്‍ ഭീകരനെ വധിച്ചു

ഉത്തര്‍പ്രദേശിലെ താക്കൂര്‍ഗഞ്ചില്‍ നീണ്ട പന്ത്രണ്ടു മണിക്കൂറുകളോളം തുടര്‍ന്ന ഏറ്റുമുട്ടല്‍ അവസാനിച്ചു. രണ്ടു ഭീകരുണ്ടെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാല്‍ ഒരാളുടെ മൃതദേഹം മാത്രമാണ് കണ്ടെത്താനായത്. പിസ്റ്റള്‍, റിവോള്‍വര്‍, കത്തി തുടങ്ങിയവ വീടിനുള്ളില്‍ നിന്നും കണ്ടെത്തി. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് താക്കൂര്‍ഗഞ്ചിലെ വീട്ടില്‍നിന്ന് പൊലീസുകാര്‍ക്കെതിരെ വെടിവയ്പ്പുണ്ടായത്.
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടെയായിരുന്നു വെടിവയ്പ്. ഭീകരനെ ജീവനോടെ പിടികൂടുന്നതിനാണ് ശ്രമിച്ചതെങ്കിലും നീണ്ട പന്ത്രണ്ടുമണിക്കൂറുകള്‍ക്കുശേഷം അയാളെ വധിക്കുകയായിരുന്നു. ഭീകരന് ഇസ്‌ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് മേധാവി ദല്‍ജിത് ചൗധരി ഇന്നലെ പറഞ്ഞിരുന്നു.

മുളക് ബോംബ് പ്രയോഗിക്കുകയും പുക കടത്തിവിടുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്‌തെങ്കിലും ഭീകരന്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല.
https://www.facebook.com/Malayalivartha























