ട്രാന്‍സ്‌സെക്ഷ്വല്‍ യുവതിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ട്രാന്‍സ്‌സെക്ഷ്വല്‍ യുവതിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി തല്ലിക്കൊന്നു. ബ്രസീലിലാണ് മനസാക്ഷി മരവിപ്പിക്കുന്ന സംഭവം. 42കാരിയായ ഡാന്‍ഡര ഡോസ് സാന്റോസ് എന്ന യുവതിയെയാണ് തല്ലിക്കൊന്നത്. വീട്ടില്‍ നിന്ന് വിളിച്ചിറക്കി തെരുവില്‍ പരസ്യമായി തല്ലിക്കൊല്ലുകയായിരുന്നു. തന്നെ വെറുതെ വിടണമെന്ന് സാന്റോസ് അക്രമികളോട് കേണപേക്ഷിക്കുന്നുണ്ടെങ്കിലും വെറുതെ വിടാന്‍ അവര്‍ തയ്യാറായില്ല.
കല്ലും തടിയും ഉപയോഗിച്ച് അവര്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ക്രൂരമായ ആക്രമണത്തിന്റെ വീഡിയോ കഴിഞ്ഞ വെള്ളിയാഴ്ച ബ്രസീല്‍ പോലീസ് പുറത്ത് വിട്ടു. കൊലയാളികളെ സംബന്ധിച്ച വിവരം ലഭിക്കുന്നതിനാണ് പോലീസ് വീഡിയോ പുറത്ത് വിട്ടത്. ആറോളം പേര്‍ ചേര്‍ന്നാണ് യുവതിയെ ആക്രമിച്ചത്.
ഫെബ്രുവരി 15നാണ് ആക്രമണം നടന്നത്. ബ്രസീലില്‍ ഭിന്ന ലൈംഗികത വച്ച് പുലര്‍ത്തുന്നവര്‍ക്കെതിരായി വര്‍ധിച്ചു വരുന്ന ആക്രമണങ്ങളില്‍ ഏറ്റവും പുതിയ സംഭവമാണ് ഇത്. ബ്രസീലില്‍ കഴിഞ്ഞ മാസം മാത്രം കൊല്ലപ്പെടുന്ന അഞ്ചാമത്തെ ട്രാന്‍സ്‌സെക്ഷ്വല്‍ യുവതിയാണ് സാന്റോസെന്ന് ഭിന്ന ലൈംഗികതയുള്ളവരുടെ സംഘടന വ്യക്തമാക്കി.
https://www.facebook.com/Malayalivartha























