Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

അത് ഭാഗ്യദേവത ആയിരുന്നില്ലെന്ന് അറിയാന്‍ വൈകി!

08 MARCH 2017 12:44 PM IST
മലയാളി വാര്‍ത്ത

More Stories...

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം

20 പൗണ്ടിന്റെ ഒരു നോട്ട് കളഞ്ഞു കിട്ടിയപ്പോള്‍ ആ യുവതി കരുതിയത് ഇന്നത്തെ കണി കൊള്ളാമല്ലോ എന്നാണ്. എന്നാല്‍ തന്റെ ജീവിതത്തെ ദുരിത പൂര്‍ണ്ണമാക്കി തീര്‍ക്കാനുള്ള അസുരവിത്താണ് ആ 20 പൗണ്ടിന്റെ നോട്ടെന്ന് പിന്നീടാണ് അവള്‍ക്ക് മനസ്സിലായത്.

ഇംഗ്ലണ്ടിലെ സ്റ്റോഫോര്‍ഡ്ഷയറിലുള്ള ബ്ലര്‍ട്ടന്‍ എന്ന സ്ഥലത്തുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റാണ് വണ്‍സ്റ്റോപ്പ് സ്റ്റോര്‍. നിക്കോള ബെയ്‌ലി എന്ന 23 കാരി അന്ന് അവിടെ ഷോപ്പിംഗിനായാണ് എത്തിയത്.

സൂപ്പര്‍ മാര്‍ക്കറ്റിനുള്ളിലൂടെ നടക്കവേയാണ് ഇരുപതു പൗണ്ടിന്റെ ( ഏകദേശം 200 ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ തുക) ഒരു കറന്‍സി നോട്ട് താഴെ കിടക്കുന്നത് കണ്ടത്. അടുത്തെങ്ങും മറ്റാരും ഉണ്ടായിരുന്നില്ല. തന്മൂലം തനിക്കു വീണു കിട്ടിയ ഭാഗ്യമാണെന്നു കരുതി അവള്‍ അത് എടുത്ത് കടന്നു പോയി. പിന്നീട് അതേ കുറിച്ച് അവള്‍ മറന്നും പോയി.

ഒരു മൂന്നു മാസം കഴിഞ്ഞപ്പോള്‍ ഇക്കഴിഞ്ഞ നവംബറില്‍ അവളുടെ അമ്മയുടെ മേല്‍വിലാസത്തിലുള്ള വീട്ടിലേയ്ക്ക് രണ്ടു പോലീസുകാരെത്തി അവളെ കുറിച്ച് അന്വേഷണങ്ങള്‍ നടത്തി. പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുവാന്‍ നിക്കോളയോട് ആവശ്യപ്പെടണമെന്ന് അറിയിച്ചിട്ടാണ് അന്ന് പോലീസുകാര്‍ പോയത്.

അന്ന്, എന്തിനാണ് താന്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടതെന്നറിയാനുള്ള കൗതുകത്തോടെയാണ് അവള്‍ പോലീസ് സ്റ്റേഷനിലെത്തിയത്. അതു കൊണ്ടു തന്നെ ഏതെങ്കിലും വക്കീലിനെ ഒപ്പം കൂട്ടുകയോ, നിയമ സഹായം തേടുകയോ ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല. അന്ന് മറ്റാരുടെയെങ്കിലും പണം കൈവശപ്പെടുത്തിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ താന്‍ ആരുടേയും കാശ് കട്ടെടുത്തിട്ടില്ല എന്നാണ് മറുപടി പറഞ്ഞത്. അന്ന് പോകാനനുവദിച്ചെങ്കിലും വീണ്ടും സ്റ്റേഷനിലെത്താന്‍ പിന്നീട് ആവശ്യപ്പെട്ടു. അന്നും നിയമ പരിരക്ഷയൊന്നുമില്ലാതെയാണ് സ്റ്റേഷനിലെത്തിയത്. താന്‍ തെറ്റെന്തെങ്കിലും ചെയ്തതായി ഓര്‍ക്കാത്തതിനാല്‍ എന്തിനാണ് തന്നെ വിളിപ്പിക്കുന്നതെന്നറിയാനുള്ള കൗതുകമാണ് അന്നും ഉണ്ടായിരുന്നത്. അന്നാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ തന്നെ കാണിച്ചത്. ആ ദൃശ്യത്തിലുള്ളത് താനാണെന്ന് അവള്‍ സമ്മതിക്കുകയും ചെയ്തു.

ആ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ മുഴുവന്‍ സൂപ്പര്‍മാര്‍ക്കറ്റുകാരുടെ കൈയ്യിലുളളതിനാല്‍ ആ കറന്‍സി അവള്‍ എടുക്കുമ്പോള്‍ അടുത്തെങ്ങും ആരും ഇല്ലെങ്കിലും അതിനു മുമ്പ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തില്‍ മറ്റൊരു കസ്റ്റമറുടെ പക്കല്‍ നിന്നും ആ നോട്ട് താഴെ വീഴുന്നതായി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. അതു കൊണ്ടു തന്നെ ആ നോട്ട് നിക്കോളയുടേതല്ല എന്ന് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയും.

ഓഗസ്റ്റിലാണ് സംഭവം നടന്നത്. പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചത് നവംബറിലും. അതു കഴിഞ്ഞ് രണ്ടു മാസം കൂടി കഴിഞ്ഞ് ജനുവരിയില്‍ അവള്‍ക്കൊരു കോടതി നോട്ടീസ് കിട്ടി. പ്രസ്തുത കുറ്റത്തിന് കോടതിയില്‍ ഹാജരാകണമെന്നായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. അപ്പോള്‍ മാത്രമാണ് താനൊരു കേസില്‍ പ്രതിയാണെന്നും നിയമസഹായം തേടേണ്ടതുണ്ടെന്നും അവള്‍ക്കു മനസ്സിലായത്.

ഒരു വക്കീലുമായി സംസാരിച്ചപ്പോഴാണ് തന്റെ ഭാഗത്തെ തെറ്റ് എന്താണെന്ന് മനസ്സിലായതെന്നാണ് നിക്കോള പറയുന്നത്. ആ കറന്‍സി നോട്ട് തന്റേതല്ലെന്ന് അറിയാമായിരുന്നിട്ടും ആരുടെയെങ്കിലും കൈയ്യില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് ഒന്നന്വേഷിക്കാന്‍ പോലും ശ്രമിക്കാതെ ആ പണം സ്വന്തമാക്കിയതിനാലാണ് അവളില്‍ മോഷണക്കുറ്റം ആരോപിക്കുന്നതത്രേ.

നിക്കോളയുടെ കേസിന്റെ വിവരങ്ങള്‍ പുറത്തു വന്നതോടെ എല്ലാവരും അവളോട് സഹതപിക്കുകയാണ്. തങ്ങള്‍ ആയിരുന്നാലും ആ സ്ഥിതിയില്‍ അത്രയേ ചെയ്യുമായിരുന്നുള്ളൂ എന്നാണ് ആളുകള്‍ പറയുന്നത്. ഇത്രയധികം മാധ്യമ ശ്രദ്ധ കിട്ടിയതോടെ അവളുടെ ജോലിയ്ക്കു തന്നെ പ്രശ്‌നമായി തുടങ്ങിയിട്ടുണ്ടത്രേ. ഒരു 'കള്ളിയെ' തന്റെ സ്ഥാപനത്തില്‍ ജോലിയില്‍ നിലനിര്‍ത്തണമോ എന്നാണ് സ്ഥാപനമുടമ ചിന്തിക്കുന്നതത്രേ.കാലങ്ങളേയും സമയങ്ങളേയും തിരിച്ചു കറക്കാനുള്ള ശേഷി തനിക്കുണ്ടായിരുന്നെങ്കില്‍ ആ ദിവസത്തെ മറ്റൊരു രീതിയിലാക്കിയേനെ എന്നാണ് നിക്കോള പറയുന്നത്.

പണ്ടൊക്കെ നമ്മുടെ നാട്ടില്‍ വേലുത്തമ്പി, ദളവാ സ്ഥാനത്തുണ്ടായിരുന്നപ്പോള്‍ ഇപ്രകാരം പൊതുനിരത്തില്‍ സ്വര്‍ണ്ണ നാണയം കിടക്കുന്നതു കണ്ടാല്‍ പോലും ആരും അത് എടുക്കാറില്ലായിരുന്നത്രേ. മറ്റാരുടെയെങ്കിലും കാശ് അവകാശമില്ലാതെ ആരെങ്കിലും എടുത്താല്‍ എടുത്തവന്റെ കൈ വെട്ടിക്കളയുമായിരുന്നു വേലുത്തമ്പി ദളവ. അല്ലെങ്കില്‍ എണ്ണ തിളപ്പിച്ചു ആ കൈ അതില്‍ മുക്കിക്കുമായിരുന്നു അതു പേടിച്ച് എല്ലാവരും 'എക്‌സ്ട്രാ സത്യസന്ധത' യോടെയാണ് അന്ന് ജീവിച്ചിരുന്നത്. ഇതാ ഇംഗ്ലണ്ടിലെ നിയമത്തിലും ഒരു ദളവാച്ചുവ അനുഭവപ്പെടുന്നു!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (2 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (2 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (2 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (3 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (3 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (3 hours ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (3 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (3 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (3 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (3 hours ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (3 hours ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (3 hours ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (6 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (6 hours ago)

Malayali Vartha Recommends