Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

മര്യാദയ്ക്കു ജീവിയ്ക്കുന്നവരെ മണ്ടന്മാരാക്കുന്ന പുതിയ ജയില്‍!

08 MARCH 2017 01:56 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

യുകെയില്‍ പുതുതായി തുടങ്ങിയിരിക്കുന്ന ഒരു ജയിലിലെ സൗകര്യങ്ങള്‍ കണ്ടാല്‍ മര്യാദയ്ക്കു ജീവിക്കുന്നവരൊക്കെ മണ്ടvdcാരാണെന്നു പറയാന്‍ തോന്നും. സ്വന്തം കാര്യം നോക്കി അധ്വാനിച്ചു ജീവിക്കുന്നവന്‍, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുമ്പോള്‍ അക്രമവും കൊള്ളയും കൊലപാതകവും നടത്തി ജയിലില്‍ അകപ്പെടുന്നവന്, പഞ്ചനക്ഷത്ര വാസസ്ഥലമൊരുക്കി പാര്‍പ്പിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ അതു കാണുന്നവര്‍ ആരായാലും ചിന്തിച്ചു പോകും. വല്ല നിയമലംഘനവും നടത്തി അകത്തായിരുന്നെങ്കില്‍ പിന്നെന്തു സുഖമാണന്ന്!

പുതുതായി പണിത ജയിലിന്റെ പേര് എച്ച് എം പി ബെര്‍വിന്‍ എന്നാണ്. ഇംഗ്ലണ്ടിലെ റെക്‌സ്ഹാമിലാണ് ഇതു നിര്‍മ്മിച്ചിരിക്കുന്നത്. 2100 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യം ഇതിനുണ്ട്. 1600 തടവുകാരെ പാര്‍പ്പിക്കുന്നതിന് സൗകര്യമുള്ള എച്ച് എം പി ഓക്‌വുഡ് ആയിരുന്നു ഇതിനു മുമ്പ് വലിപ്പത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നത്.

രണ്ടു പേര്‍ക്കുള്ള റൂമുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. അവയെ ഇനി മുതല്‍ സെല്ലുകള്‍ എന്നു വിളിക്കാന്‍ പാടില്ല എന്ന പ്രത്യേക നിര്‍ദ്ദേശവുമുണ്ട്. ഓരോ മുറിയിലും ഒരു ലാപ് ടോപ് കമ്പ്യൂട്ടറും ടെലിഫോണും ഉണ്ടായിരിക്കും. കൂടാതെ അറ്റാച്ച്ഡ് ബാത്ത്‌റൂം ഉണ്ട്. ടോയ്‌ലറ്റ് സൗകര്യവും അതിനുള്ളില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. ലാപ് ടോപ്പില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമായിരിക്കില്ല എന്നൊരു കുറവുണ്ട്. അതു സാരമില്ല പില്‍ക്കാലത്ത് അതിനു വേണ്ടി അവകാശ സമരം നടത്താന്‍ തടവുകാരുടെ മനുഷ്യാവകാശത്തിനു വേണ്ടി പോരാടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എത്തിക്കോളും!

ഇപ്പോള്‍ ഇന്‍ട്രാനെറ്റ് സൗകര്യമാണ് ലാപ് ടോപ്പിലുള്ളത്. അതുപയോഗിച്ച് ജയിലിനുള്ളിലുള്ള കാര്യങ്ങള്‍ മാത്രമാണ് നടത്താന്‍ കഴിയുന്നത്. ഒരാഴ്ചത്തേക്ക് എപ്രകാരമുള്ള ഭക്ഷണമാണ് വേണ്ടതെന്നറിയിക്കാനും ഷോപ്പിംഗ് നടത്തുമ്പോള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് സമര്‍പ്പിക്കാനുമൊക്കെ ഇപ്പോള്‍ അതുപയോഗിക്കാം. കൂടാതെ തടവിലാക്കപ്പെട്ടവരില്‍ വിദ്യാര്‍ത്ഥികളുണ്ടെങ്കില്‍ അവരുടെ പഠനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ലാപ് ടോപ് ഉപയോഗിക്കാവുന്നതാണ്.

എന്നാല്‍ കുറ്റം ചെയ്ത് ശിക്ഷ അനുഭവിക്കാനെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ കുറച്ചു കൂടി പോയി എന്ന ആക്ഷേപത്തിന് 212 ദശലക്ഷം പൗണ്ട് മുടക്കി പണിത ജയിലിന്റെ ഗവര്‍ണറായ റസ്ട്രന്റിന് വ്യക്തമായ മറുപടിയുണ്ട്. തടവുകാരെ പുനരധിവസിപ്പിക്കുന്ന ജയില്‍ സംവിധാനം ലക്ഷ്യമിട്ടു കൊണ്ട് നിര്‍മ്മിച്ചതാണ് ബര്‍ലിന്‍ എന്നാണ് ഗവര്‍ണറുടെ പക്ഷം. ഇവിടെ നാളുകള്‍ ചെലവിട്ടു പുറത്തിറങ്ങുന്ന ഏതു തടവുകാരനും നിയമമനുസരിച്ച് ജീവിക്കാന്‍ കൊതിക്കുമെന്നും തങ്ങളുടെ സ്വന്തം സമൂഹവുമായി ഒത്തു ചേര്‍ന്നു ജീവിക്കാന്‍ ആഗ്രഹിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. തടവുശിക്ഷാ കാലം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ സാധാരണ പൗരന്മാരെ പോലെയുള്ള ജീവിതത്തിന് അവര്‍ അര്‍ഹരാണെന്ന കാര്യം ആരും മറന്നു പോകരുതെന്നും അദ്ദേഹം താക്കീത് ചെയ്യുന്നു. സ്വന്തം കുടുംബത്തേയും അവരുടെ വീടിനേയും വിട്ട് അവര്‍ക്കു ദൂരെ മാറി താമസിക്കേണ്ടി വരുന്ന സ്ഥിതിയാണ് അവര്‍ക്കുള്ള ശിക്ഷയെന്നാണ് റസ്ട്രന്റ് പറയുന്നത്.

അവര്‍ തടവിലായിരിക്കുമ്പോള്‍ തങ്ങളെ തന്നെ പരിവര്‍ത്തനം ചെയ്യാന്‍ അവര്‍ക്കു വേണ്ട അവസരം ഒരുക്കുകയാണ് തങ്ങളുടെ ഉത്തരവാദിത്തം എന്നാണ് അദ്ദേഹം പറയുന്നത്. പിന്നീട് അവര്‍ക്ക് സമൂഹത്തിലെ ഉത്തരവാദിത്ത ബോധമുള്ള പൗരനെന്ന നിലയില്‍ അഭിമാനത്തോടെ ജീവിക്കാന്‍ കഴിയണം. പുനരധിവാസം എന്ന വാക്കിന്റെ അര്‍ത്ഥം പൂര്‍ണ്ണമായി മനസ്സിലാക്കിയിട്ടുള്ള സ്റ്റാഫംഗങ്ങളാണ് ഇവിടെയുള്ളത്. ഭാവിയില്‍ തങ്ങള്‍ക്കും നല്ലവരായി ജീവിക്കാന്‍ അവസരം ഉണ്ടെന്ന പ്രതീക്ഷ തടവുകാര്‍ക്ക് നല്‍കാനാണ് ശ്രമിക്കുന്നത്. തടവുകാര്‍ക്ക് ആ പ്രതീക്ഷയുണ്ടാകുമ്പോള്‍,സ്വന്തം ജീവിതം നശിപ്പിക്കുവാനോ സ്റ്റാഫിനെ ആക്രമിക്കാനോ അവര്‍ മുതിരില്ല എന്നാണ് കരുതുന്നത്.

മൂന്നു ബ്ലോക്കുകളായാണ് ജയില്‍ പണിതിട്ടുള്ളത്. ഇപ്പോള്‍ ഒരു ബ്ലോക്ക് മാത്രമാണ്. പ്രവര്‍ത്തനക്ഷമമമായിട്ടുള്ളത്. മെയ് ജൂലൈ മാസങ്ങളോടെ ഇവ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാകും. ഈ ജയിലിലേയ്ക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നവരെ തങ്ങള്‍ പോയി കണ്ടിരുന്നുവെന്നും അവരില്‍ നിന്നും ഞങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അവര്‍ക്കു മനസ്സിലായി എന്നാണ് ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ നിക് ബൈന്‍ പറഞ്ഞത്. ഇപ്പോള്‍ ഇവിടേയ്ക്ക് കൊണ്ടു വരുന്ന ആയിരം പേരില്‍ അധികം പേരും നാലു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ്. അതില്‍ തന്നെ രണ്ടു വര്‍ഷത്തെ ശിക്ഷാ കാലം പിന്നിട്ടവരാണ് കൂടുതലുള്ളത്. തന്മൂലം അവര്‍ ഇവിടെ എത്തിക്കഴിഞ്ഞാല്‍ ഇവിടെ നിന്നും പുറത്തു പോകുമ്പോഴുള്ള അവരുടെ ജോലി-വരുമാന സംബന്ധമായ ആവശ്യങ്ങളെന്തൊക്കെയാണെന്ന് മനസ്സിലാക്കാനും അതിനുവേണ്ട സൗകര്യങ്ങള്‍ ക്രമീകരിക്കുവാനും ശ്രമിക്കുന്നുണ്ട്. ജയില്‍ നിന്ന് പുറത്തിറങ്ങി കഴിഞ്ഞ് ഒരു ജോലി തെണ്ടി നടക്കുകയല്ല അവര്‍ ചെയ്യുന്നത്, മറിച്ച് ഒരു ജോലിയിലേയ്ക്ക് ജോയിന്‍ ചെയ്യുകയാവും അവര്‍ ചെയ്യുന്നത്. ജയിലില്‍ ചെലവിടുന്ന അവസാന ദിവസത്തിനു മുമ്പു തന്നെ ഒരു അപ്പോയിന്റമെന്റ് ഓര്‍ഡര്‍ അവര്‍ക്ക് ലഭിച്ചിരിക്കും എന്നാണ് അദ്ദേഹം പറയുന്നത്.

നെല്‍സണ്‍ മണ്ടേല ജയിലില്‍ ആയിരുന്നപ്പോള്‍ 'സാധാരണ നില'യെ കുറിച്ച് ധാരാളം എഴുതിയിരുന്നു. ഒരു ജയില്‍ എന്ന തോന്നലിനെക്കാളും താത്ക്കാലികമായി താമസിക്കുന്ന സാധാരണ ഒരിടം എന്ന തോന്നല്‍ തടവുകാരില്‍ ഉളവാക്കാന്‍ കഴിഞ്ഞാല്‍, അകത്തു നിന്നും പുറത്തേക്കിറങ്ങി കഴിയുമ്പോള്‍ സമൂഹവുമായി ഒത്തു പോകാന്‍ അവര്‍ക്കു ബുദ്ധിമുട്ട് ഉണ്ടാകില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ആ ആശയത്തിന് അനുസൃതമായാണ് പുതിയ ജയില്‍ സജ്ജീകരിച്ചിരിക്കുന്നതെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (1 hour ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (2 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (3 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (3 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (3 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (4 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (4 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (4 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (5 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (5 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (6 hours ago)

Malayali Vartha Recommends